ന്യൂദല്‍ഹി: കൊവിഡിന് എതിരായി പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ കണ്ടെത്തലിനെ തുടര്‍ന്ന് ചികിത്സയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി.
പ്ലാസ്മ തെറാപ്പി ചികിത്സ കൊണ്ട് കൊവിഡ് ബാധിതരെ മരണത്തില്‍ നിന്ന് രക്ഷിക്കാനോ, ഗുരുതര രോഗമുള്ളവരുടെ ആരോഗ്യ നില വഷളാവാതിരിക്കാനോ കഴിയുന്നില്ലെന്നാണ് ഐ.സി.എം.ആര്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് ചികിത്സമാര്‍ഗ രേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കിയത്. കൊവിഡ് രോഗം ഭേദമായ വ്യക്തികളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ച് എടുത്തായിരുന്നു പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയിരുന്നത്.
പ്ലാസ്മയിലെ ആന്റിബോഡി കൊവിഡ് രോഗികളില്‍ കുത്തിവെച്ചായിരുന്നു ചികിത്സ. എന്നാല്‍ പ്ലാസ്മ തെറാപ്പിയെകുറിച്ചുള്ള ആശങ്ക ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിരുന്നു.
പ്ലാസ്മ തെറാപ്പി അമിതമായി നടത്തുന്നത് കൊവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കാം എന്ന ആശങ്കയും ആരോഗ്യവിദഗ്ധര്‍ മുന്നോട്ട് വെച്ചിരുന്നു.
നേരത്തെ പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടര്‍ക്കും കത്തെഴുതിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക