ന്യൂദല്‍ഹി: കൊവിഡ് ടെസ്റ്റിങ് കിറ്റുകളുടെ വിലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉദിത്ത് രാജിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ഉദിത്ത് രാജിന്റെ ട്വീറ്റിലെ ആരോപണങ്ങള്‍ക്കെതിരെയാണ് ഐ.സി.എം.ആര്‍ രംഗത്തെത്തിയിരിക്കുന്നത്.
500 രൂപയ്ക്ക് ടെസ്റ്റിങ് കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനികളെ ഒഴിവാക്കി അധികൃതര്‍ 4500 രൂപയ്ക്ക് കിറ്റ് നിര്‍മ്മിക്കുന്ന ഗുജറാത്തിലെ കമ്പനിയെ സമീപിച്ചെന്ന കാര്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടാണ് ഉദിത്ത് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും ആര്‍.ടി പി.സിആറിന് 740 മുതല്‍ 1150 വരെ വില നിശ്ചയിച്ചിട്ടുണ്ടെന്നും ഐ.സി.എം.ആര്‍ പറഞ്ഞു. 4500 രൂപയുടെ ടെസ്റ്റുകള്‍ നടത്തിയിട്ടില്ല. ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ ഐ.സി.എം.ആറിനെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം ഐ.സി.എം.ആര്‍ ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: