ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ നീട്ടണം, പെട്ടെന്ന് തുറന്നാല്‍ ദുരന്തം; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍
national news
ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ നീട്ടണം, പെട്ടെന്ന് തുറന്നാല്‍ ദുരന്തം; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 4:39 pm

ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

” ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ജില്ലകളും അടഞ്ഞുകിടക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി 5 – 10 ശതമാനത്തില്‍ എത്തുമ്പോള്‍ തുറക്കാം. പക്ഷേ അങ്ങനെ സംഭവിക്കണം. ആറ് മുതല്‍ എട്ട് ആഴ്ചവരെ അങ്ങനെ ഒന്ന് സംഭവക്കില്ല,” അദ്ദേഹം പറഞ്ഞു.

നാളെ ദല്‍ഹി തുറക്കുകയാണെങ്കില്‍ അത് ഒരു ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ നേരത്തെ 35 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തിയിരുന്നു. പിന്നീട് 17 ശതമാനത്തില്‍ എത്തുകയും ചെയ്തു.

അതേസമയം, ഇന്ന് രാവിലെ വരെ രാജ്യത്ത് 3.48 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയാണിത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ രണ്ടരലക്ഷത്തിലേറെ മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: ICMR chief: All districts with high rate of COVID infections must remain locked down for 6-8 weeks more