ന്യൂദല്‍ഹി: കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍. പരിശോധനാ ഫലത്തില്‍ കൃത്യതയില്ലെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
‘റാപിഡ് ടെസ്റ്റ് കിറ്റുകളെക്കുറിച്ച് രണ്ട് ദിവസത്തിനകം മാര്‍ഗ നിര്‍ദ്ദേശം നല്‍കും. കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സംഘം ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ പരിശോധന നടത്തും’, ഐ.സി.എം.ആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ അറിയിച്ചു.
റാപിഡ് ടെസ്റ്റ് കിറ്റുകളിലൂടെ നടത്തുന്ന പരിശോധനയില്‍ കൃത്യത കുറവാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജസ്ഥാന്‍ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരിശോധനാ ഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.4 ശതമാനം മാത്രമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തത്. ഇക്കാര്യത്തിയല്‍ ഐ.സി.എം.ആറിന്റെ നിര്‍ദ്ദേശം നേടുമെന്നും രാജസ്ഥാന്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.