| Thursday, 18th May 2017, 6:53 pm

കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ല; രാജ്യസുരക്ഷയില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ലെന്നു പാകിസ്ഥാന്‍. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി യാദവിന്റെ വിധിയില്‍ മാറ്റം കൊണ്ടു വരില്ലെന്നും പാകിസ്ഥാന്‍ അറ്റോണി ജനറല്‍ അറിയിച്ചു. കേസിനെ യുക്തിസഹമായ സമീപനത്തിലൂടെ അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുമുള്ള ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


Also Read: ‘വിശ്വ പ്രണയത്തിന്റെ രാജകീയ മാതൃക’; സാധാരണക്കാരനായ കൂട്ടുകാരനെ സ്വന്തമാക്കാന്‍ രാജകീയ പദവി വേണ്ടെന്നുവെച്ച് ജപ്പാന്‍ രാജകുമാരി


രാജ്യത്തിന്റെ സുരക്ഷയില്‍ ഇടപെടാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് അവകാശമില്ലെന്നും അതിനാല്‍ കോടതിയുടെ വിധി അംഗീകരിക്കില്ലെന്നും പാകിസ്ഥാന്റ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭുഷന്‍ ഇന്ത്യന്‍ ചാരനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 11 ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

കുല്‍ഭൂഷണിന്റെ വധശിക്ഷ മാറ്റിവെക്കണമെന്ന് കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കരുത്. പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയത്. നീതിപൂര്‍ണ്ണമായ വിചാരണ വേണമെന്നും കോടതി ആവശ്യപ്പെട്ടു.


Don”t Miss: എത്ര പേര്‍ക്ക് കിടന്നു കൊടുത്തെന്ന് ചോദിച്ച സഹപാഠിയുടെ കരണം പൊട്ടിച്ചു; കറങ്ങി വന്നപ്പോള്‍ ഒന്നൂടെ പൊട്ടിച്ചു; അനുഭവം പങ്കുവെച്ച് സുരഭി


ഇന്ത്യയുടെ വാദങ്ങളെ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിന് “കോണ്‍സുലാര്‍ ആക്സസ്” ലഭിക്കാന്‍ അവകാശമുണ്ടെന്ന് കോടതി കണ്ടെത്തി.

ഇന്ത്യയുടേയും കുല്‍ഭൂഷണിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more