| Thursday, 16th May 2024, 7:45 pm

പട്ടിണി പ്രദേശങ്ങളെ വേട്ടയാടുന്നത് നിര്‍ത്തണം; ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രഈലിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ കോടതിയില്‍ വാദം തുടരുകയാണ്.

ആക്രമണം തുടര്‍ന്നാല്‍ അത് ഫലസ്തീനികളുടെ നിലനില്‍പ്പിന് അപകടമാകുമെന്ന് ദക്ഷിണാഫ്രിക്ക കോടതിയില്‍ പറഞ്ഞു. ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ദക്ഷിണാഫ്രിക്ക ഹരജിയില്‍ കൂട്ടിച്ചേർത്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ വാദങ്ങളെല്ലാം നിഷേധിച്ച ഇസ്രഈല്‍ കേസ് അടിസ്ഥാന രഹിതമാണെന്ന് അവകാശപ്പെട്ടു.

ഐ.സി.ജെയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയെ ഈജിപ്ത്തും പിന്തുണച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ച റഫയെ ആക്രമിക്കാനുള്ള ഇസ്രഈലിന്റെ തീരുമാനമാണ് ദക്ഷിണാഫ്രിക്കയെ പിന്തുണക്കാന്‍ കാരണമെന്ന് ഈജിപ്ത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗസയില്‍ വംശഹത്യ നടത്തരുതെന്നും ഗസയില്‍ കൂടുതല്‍ മാനുഷിക സഹായം അനുവദിക്കണമെന്നും ജനുവരിയില്‍ കോടതി ഇസ്രഈലിനോട് ഉത്തരവിട്ടിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസയില്‍ സഹായം വിതരണം ചെയ്യുന്നത് അസാധ്യമാണെന്ന് യു.എന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

Content Highlight: ICJ hears South Africa’s demand to halt Israel’s Rafah offensive

Latest Stories

We use cookies to give you the best possible experience. Learn more