കിങ്ഫിഷറിന്റെ കടം ഐ.സി.ഐ.സി.ഐ ബാങ്ക് വിറ്റു
Big Buy
കിങ്ഫിഷറിന്റെ കടം ഐ.സി.ഐ.സി.ഐ ബാങ്ക് വിറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2012, 1:43 pm

മുംബൈ: പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറാനാകാതെ കിങ്ഫിഷര്‍ വിമാനക്കമ്പനി വലയുന്നതിനിടെ കമ്പനിയുടെ 430 കോടി രൂപയുടെ കടം ഐ.സി.ഐ.സി.ഐ ബാങ്ക് വിറ്റു. ശ്രേയ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിന്റെ കീഴിലുള്ള ഡെബ്റ്റ് ഫണ്ടിനാണ് കടം വിറ്റത്. ഇതോടെ കിങ്ഫിഷറില്‍ നിന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന് വായ്പാബാധ്യത ഇല്ലാതെയായി.

പണമിടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. വായ്പയ്ക്ക് പുറമേ പണയവസ്തുക്കളും ഐ.സി.ഐ.സി.ഐ ബാങ്ക് ശ്രേയ്ക്ക് കൈമാറിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങി 15 ബാങ്കുകളിലായി 7,000 കോടിയുടെ കടബാധ്യത കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുണ്ട്.  കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കിങ്ഫിഷര്‍ വായ്പാതിരിച്ചടവ് മുടക്കിയിരിക്കുകയാണ്.