| Friday, 13th June 2014, 11:07 am

ഐ.സി.ഐ.സി ബാങ്കില്‍ നിന്ന് 1200ഓളം ജീവനക്കാരെ പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐ.സി.ഐ.സി.ഐ ബാങ്കില്‍ 1200ഓളം ജീവനക്കാരെ രാജ്യവ്യാപകമായി പിരിച്ചുവിട്ടു. ബാങ്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന പേരിലാണെന്ന് കൂട്ടപ്പിരിച്ചുവിടല്‍.

ജനറല്‍ മാനേജര്‍മാര്‍ മുതല്‍ ജൂനിയര്‍ ഓഫീസര്‍മാര്‍വരെയുള്ളവര്‍ പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ മേഖലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. 70,500 ഓളം പേരാണ് ബാങ്കില്‍ ജീവനക്കാരായുള്ളത്.

ഏകദേശം നൂറുകണക്കിന് ജീവനെക്കാരെ കൂടി പിരിച്ചുവിടാന്‍ ആലോചന നടക്കുന്നുണ്ടെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more