ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കേരളത്തിലെ 200-ാമത് ശാഖ ആരംഭിച്ചു
Marketing Feature
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കേരളത്തിലെ 200-ാമത് ശാഖ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2023, 4:32 pm

 

കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആലുവ കമ്പനിപ്പടിയില്‍ ആരംഭഇച്ചു. ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.ടി.എം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സി.ആര്‍.എം) ശാഖയോട് അനുബന്ധിച്ചുണ്ട്.

ഉത്സവ സീസണിന്റെ തുടക്കത്തില്‍ തന്നെ പുതിയ ശാഖ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശാഖ ഉ ഘാടനം ചെയ്തു കൊണ്ട് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. 200-ാമത് ശാഖ നഗരത്തിലെ ജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ തങ്ങളുടെ ശാഖകളില്‍ 70 ശതമാനവും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, സേവിംഗ്‌സ് & കറന്റ് അക്കൗണ്ടുകള്‍, ട്രെയ്ഡ്, ഫോറെക്‌സ് സേവനങ്ങള്‍, സ്ഥിര, റിക്കറിങ് നിക്ഷേപ സൗകര്യങ്ങള്‍, ബിസിനസ്, ഭവന, വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍.ആര്‍.ഐ ഇടപാടുകള്‍ എന്നിവയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചില്‍ ലഭ്യമാണ്. ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ 9.30 മുതല്‍ 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ഇടപാടുകാര്‍ക്ക് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി), ചെക്ക് ബുക്ക് അപേക്ഷകള്‍, ഇ-സ്റ്റേറ്റ്മെന്റുകള്‍ ജനറേഷന്‍, വിലാസം മാറ്റം എന്നിവ ഉള്‍പ്പെടെ നൂറോളം സേവനങ്ങള്‍ക്ക് ബ്രാഞ്ച് ടാബ് ബാങ്കിംഗ് സൗകര്യം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കാഴ്ച വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് യാതൊരു നിരക്കും ഈടാക്കാതെ തന്നെ ബ്രാഞ്ച് ഡോര്‍-സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നു. സേവനങ്ങളുടെ പട്ടികയില്‍ ക്യാഷ് പിക്കപ്പ്/ഡെപ്പോസിറ്റ് പോലുള്ള സാമ്പത്തിക സേവനങ്ങള്‍, പിന്‍വലിക്കലിനുള്ള ക്യാഷ് ഡെലിവറി, കെ.വൈ.സി സബ്മിഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് മുതലായവ പോലുള്ള സാമ്പത്തികേതര സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബാങ്കിന് നിലവില്‍ 6074 ശാഖകളും 16,731 എ.ടി.എമ്മുകളും ഉണ്ടെന്നാണ് 2023 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: ICICI Bank opened its 200th branch in Kerala