ഐ.സി.ഐ.സി ബാങ്കിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഗൂഗിള്‍ പ്ലെസ്റ്റോറില്‍ നിന്നും പോക്കറ്റ്‌സ് ഡൗണ്‍ ലോഡ് ചെയ്യാം. രാജ്യത്തെ ഏതൊരു ബാങ്ക് അക്കൗണ്ടുമായി ഇതിനെ ബന്ധിപ്പിക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്യാം എന്നാണ് ഐ.സി.ഐ.സി ബാങ്ക് അവകാശപ്പെടുന്നത്.
ഈ വാലറ്റ് ഒരു വിസ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഈ വിസകാര്‍ഡ് ഉപയോക്താക്കളെ ഇന്ത്യയിലെ ഏതെങ്കിലുമൊരു വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ അപ്ലിക്കേഷനിലൂടെയോ പണമിടപാട് നടത്താന്‍ സഹായിക്കും.
ഏതൊരു ഇ-മെയില്‍ ഐഡിയിലേക്കും, മൊബൈല്‍ നമ്പറിലേക്കും, ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും, ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയക്കാന്‍ പോക്കറ്റ്‌സ് ഉപയോഗാക്താക്കളെ അനുവദിക്കും.
ഉപയോക്താക്കള്‍ക്ക് ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, സമ്മാനങ്ങള്‍ നല്‍കാനും, സുഹൃത്തുക്കളുമായി ചിലവുകള്‍ ഷെയര്‍ ചെയ്യാനും ഇതു സഹായിക്കും.
” ഇന്നത്തെ യുവാക്കള്‍ക്ക് എല്ലാം പെട്ടെന്നു വേണം. മൊബൈലില്‍ അക്കൗണ്ട് തുറയ്ക്കാനും അതുവഴി പണമിടപാട് നടത്താനും സഹായിക്കുകവഴി ഈ ആവശ്യമാണ് പോക്കറ്റ്‌സ് സാധിച്ചു തരുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റിന്റെ ഭാവി തീരുമാനിക്കാന്‍ പോക്കറ്റ്‌സ് സഹായിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.” ഐ.സി.ഐ.സി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു.