| Saturday, 1st May 2010, 5:51 pm

ഐസിസിഐയും എച്ച്ഡിഎഫ്‌സിയും ഇന്ത്യന്‍ ബാങ്കുകളല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളല്ലെന്നു സര്‍ക്കാര്‍. ഈ ബാങ്കുകളുടെ 74% ഓഹരികള്‍ വിദേശ സംരംഭകര്‍ക്കായതിനാല്‍ ഇവ വിദേശ ബാങ്കുകളാണെന്നും ഇവരെ ഇന്ത്യന്‍ നിയന്ത്രിത ബാങ്കുകള്‍ എന്നാണ് വിളിക്കേണ്ടതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ സെക്രട്ടറി ആര്‍ പി സിങ് പറഞ്ഞു.

ഇവയുടെ ഉടമസ്ഥത സംബന്ധിച്ച് അവ്യക്തത ഉണ്ടായ സാഹചര്യത്തിലാണു സര്‍ക്കാര്‍ വിശദീകരണം. ഐസിഐസിഐ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരാണ്. ബാങ്കിന്റെ ബോര്‍ഡും മാനേജ്‌മെന്റും ഇന്ത്യയിലാണ്.

എന്നാല്‍ ഇരു ബാങ്കുകളുടെയും 74 ശതമാനത്തോളം ഓഹരികള്‍ വിദേശ ബാങ്കുകളുടെയും വിദേശ സംരംഭകരുടെയും പക്കലാണ്. അതുകൊണ്ട് ഇവ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളല്ല അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഐസിഐസിഐ സിജഒ ചന്ദ കൊച്ചാര്‍ കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more