രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേരത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നത് പ്രഖ്യാപിച്ചിരുന്നു.
390 മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 0.25% കുറവാണ് ഐ.സി.ഐ.സി.ഐ ബാങ്ക് കൊണ്ടുവരുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കാകട്ടെ, 46 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 മുതല്‍ 50% വരെ കുറവാണ് വരുത്തിയിരിക്കുന്നത്.
ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ട്രഷറര്‍ ആശിഷ് പാര്‍ത്ഥസാരഥി പറയുന്നു. എന്നാല്‍ ക്രഡിറ്റ് തിരിച്ചെടുക്കുന്നത് കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തെ ക്രഡിറ്റ് തിരിച്ചെടുക്കലുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപം മൂന്നു മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ധിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.