| Wednesday, 3rd January 2018, 6:49 pm

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്ല്യശമ്പളം; ചരിത്രമെഴുതി ഐസ്‌ലാന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസ്‌ലാന്‍ഡ് : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 25 അംഗങ്ങള്‍ ജീവനക്കാരായുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബില്‍ബാധകമാവും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയൊടുക്കേണ്ടി വരും. 2018 ജനുവരി ഒന്നു മുതലാണ് നിയമം ഐസ്‌ലാന്‍ഡ് നടപ്പിലാക്കിയത്.

50 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള ഐസ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയെടുത്തത്.

2017 ഏപ്രിലിലാണ് പാര്‍ലമെന്റില്‍ നിയമം അവതരിപ്പിച്ചിരുന്നത്. ബില്ലിലൂടെ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് ഐസ്‌ലാന്‍ഡ് വുമണ്‍സ് റൈറ്റ് അസോസിയേഷന്‍ ബോര്‍ഡ് അംഗം ഡാഗ്നി ഓസ്‌ക് അരാഡൊട്ടിര്‍ പിന്‍ഡ് പറഞ്ഞു.

2020ഓട് കൂടി രാജ്യത്തെ വേതനവ്യത്യാസം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഐസ്‌ലാന്‍ഡ്.

അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലാന്‍ഡ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഐസ്‌ലാന്‍ഡ്.

We use cookies to give you the best possible experience. Learn more