| Wednesday, 13th July 2016, 9:02 am

ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി.എസ് വീണ്ടും കോടതിയെ സമീപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരാന്‍ വി.എസ് ഉടന്‍ കീഴ്‌ക്കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിപകര്‍പ്പ് കിട്ടിയശേഷം കീഴ്‌ക്കോടതിയെ സമീപിക്കാന്‍ വി.എസ് കോഴിക്കോട്ടെ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കാന്‍ വി.എസ് ഒരുങ്ങുന്നത്. മറ്റ് അഭിഭാഷകരുമായി കൂടിയാലോചിച്ച് ഈ മാസം 30ന് കോഴിക്കോട്ടെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കും.

കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് നേരത്തെ കോഴിക്കോട്ടെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയെ സമീപിച്ചത്. പിന്നീട് സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടുമായി വി.എസ് അച്യുതാനന്ദന്‍ മുന്നോട്ട് പോയതിനാല്‍ കേസില്‍ തുടര്‍വാദം നടന്നിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more