Ice Cream Sex Scandal Case
ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി.എസിന്റെ ഹരജി തള്ളണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 05, 07:44 am
Tuesday, 5th March 2019, 1:14 pm

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ ഹരജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യം അറിയിച്ചത്.

അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചതാണെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് സര്‍ക്കാരിന്റെ വിശദീകരണം.

ALSO READ: ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഷെയര്‍ ചെയ്യപ്പെട്ടത് മോദിയ്‌ക്കെതിരായ ചിത്രങ്ങളും വീഡിയോകളും

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ പുനപരിശോധന ഹരജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വി.എസ് കോടതിയില്‍ വ്യക്തമാക്കി.

എതിര്‍ കക്ഷിയായ അഡ്വക്കറ്റ് വി.കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് വി.എസിന്റെ ആരോപണം.

WATCH THIS VIDEO: