കേരള ഐസ്‌ക്രീം യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2011, 1:46 pm
ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
സി.പി.ഐ.എം-ലീഗ് സംഘര്‍ഷം
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടില്‍ സി.പി.ഐ.എം-ലാഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ആറു പേര്‍ക്ക് പരിക്കേറ്റു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ തുടരുകയാണ്.