[]എറണാകുളം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയിലേക്ക്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്. []
സി.ബി.ഐ ക്ക് വിടണമെന്ന ഹരജി തള്ളിയെങ്കിലും കേസിന്റെ കാര്യത്തില്‍ ഗൗരവതരമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിട്ടുണ്ട്. വിചാരണ കോടതിയായ കോഴിക്കോട്ടെ മജിസ്‌ട്രേറ്റ് കോടതിയെ വീണ്ടും സമീപിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക കഴിയില്ല. ഈ സാഹചര്യത്തിലാണ് ,സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസന്വേഷണത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകുമെന്നായിരുന്നു ഉത്തരവുണ്ടായിരുന്നത്.
എന്നാല്‍ ഇതനുസരിച്ചുള്ള മേല്‍നോട്ടം അന്വേഷണതതില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നുന്നയിച്ച് വി.എസ് സമര്‍പ്പിച്ച ഹര്‍ജി ഹോക്കോടതി തള്ളിയത്. കേസില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചി രിക്കുകയാണെന്നും ഈയവസരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് ഹരജി തള്ളി ഹൈക്കോടതി പറഞ്ഞത്.
ഇക്കാര്യത്തില്‍ ഹരജിക്കാരന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.