കൊല്‍ക്കത്ത: ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സില്‍ നിന്ന് മാറ്റുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. സതാംപ്ടണായിരിക്കും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലെന്ന് ഗാംഗുലി പറഞ്ഞു.
അതേസമയം ഐ.സി.സി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
‘സതാംപ്ടണിലാണ് കലാശപ്പോര് എന്ന് ഏറെ മുമ്പുതന്നെ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഏറെ കളികള്‍ക്ക് വേദിയായത് സതാംപ്ടണാണ്. ക്വാറന്റീനിനായി തൊട്ടടുത്ത് ഹോട്ടലുകള്‍ അടക്കുള്ള സൗകര്യങ്ങളുള്ളതാണ് ഇതിന് കാരണം’ എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 18 മുതലാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനല്‍.
നേരത്തെ ലോര്‍ഡ്‌സാണ് കലാശപ്പോരിന് വേദിയാകുക എന്നാണ് അറിയിച്ചിരുന്നത്. ഐ.പി.എല്ലിന് ശേഷമാണ് ടീം ഇന്ത്യ, ഇംഗ്ലണ്ടിലേക്ക് പറക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ICC World Test Championship final between India and New Zealand will be held in Southampton, confirms Sourav Ganguly