ആവേശപ്പോരാട്ടത്തിനൊടുവില്‍ വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്; ഇന്ത്യയുടെ പരാജയം 9 റണ്‍സിന്
DSport
ആവേശപ്പോരാട്ടത്തിനൊടുവില്‍ വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്; ഇന്ത്യയുടെ പരാജയം 9 റണ്‍സിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd July 2017, 10:24 pm

ലോര്‍ഡ്‌സ്: പുതുചരിത്രം രചിക്കാനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മോഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. ഐ.സി.സി വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 9 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടത്. അവസാന നിമിഷം വരെ പൊരുതിയാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്. “ക്രിക്കറ്റിന്റെ മെക്ക” എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ടിന്റെ പെണ്‍പുലികള്‍ കിരീടമുയര്‍ത്തിയത് എന്നതും ശ്രദ്ധേയമാണ്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യം അടിച്ചു കയറിയ ഇംഗ്ലണ്ട് വനിതകളെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.


Also Read: ‘മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്’; 50,000 കോടി ആസ്തിയുള്ള പൊതുമേഖല സ്ഥാപനത്തിന് കേന്ദ്രം 518 കോടി വിലയിട്ടതിന്റെ തെളിവു പുറത്തുവിട്ട് എം.ബി രാജേഷ് എം.പി


ഇംഗ്ലണ്ടിനായി നടാലിയ സ്‌കിവര്‍ (51) അര്‍ധശതകം നേടി. കീപ്പറായ സാറ ടെയ്‌ലറും (45) കാതറിന്‍ ബ്രന്ററ്റും (34) ആണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയ മറ്റ് ബാറ്റ്‌സ്‌വുമണ്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ജുലന്‍ ഗോസ്വാമി 3 വിക്കറ്റുകള്‍ നേടി. പൂനം യാദവ് രണ്ടും, രാജേശ്വരി ഗെയിക്‌വാദ് ഒന്നും വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. അഞ്ച് റണ്‍സായപ്പോള്‍ തന്നെ ഓപ്പണറായ സ്മൃതി മന്ദാരയെ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. പൂനം റാവത്തിന്റേയും (86) ഹര്‍മന്‍പ്രീത് കൗറിന്റേയും (51) അര്‍ധശതകങ്ങളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്.


Don”t Miss: ഇതരമതത്തില്‍ പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം ‘സെല്‍ഫി’യെടുത്തു; മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം


എന്നാല്‍ അന്‍യ ഷ്രുബ്‌സോലെയാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ആറ് വിക്കറ്റുകളാണ് അന്‍യ നേടിയത്. അലക്‌സ് ഹാര്‍ട്‌ലി രണ്ട് വിക്കറ്റുകള്‍ നേടി. കടുത്ത സമ്മര്‍ദ്ദത്തിന് നടുവിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ ഇന്നിംഗ്‌സ്. ഇംഗ്ലണ്ടിന്റെ നാലാമത് ലോകകപ്പ് കിരീടമാണ് ഇത്.