സിഡ്‌നി: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഓസീസ് കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റിന് 134 റണ്‍സെടുത്തു. മഴ ഇടയ്ക്ക് കളി മുടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 13 ഓവറില്‍ 98 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 92 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓസീസിനായി മെഗ് ലാനിംഗ് 49 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോള്‍വാറിഡ്റ്റ് 27 പന്തില്‍ 41 റണ്‍സ് നേടി പൊരുതിയെങ്കിലും മഴനിയമം തുണച്ചില്ല.
ഫൈനലില്‍ ഇന്ത്യയാണ് ഓസീസിന്റെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യയാകട്ടെ ആദ്യമായാണ് ഫൈനലിലെത്തുന്നത്.
WATCH THIS VIDEO: