ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ ബംഗ്ലാദേശില്‍ നടക്കാനിരുന്ന വിമണ്‍സ് ടി-20 ക്രിക്കറ്റ് ലോകകപ്പ് യു.എ.ഇയില്‍ നടക്കുമെന്ന് ഐ.സി.സി സ്ഥിരീകരിച്ചു. ഷാര്‍ജയിലും ദുബായിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുക. ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെയാണ് യു.എ.ഇയിലേക്ക് മാറ്റിയത്.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നടത്തുന്നത് അനുയോജ്യമല്ലെന്ന് ഐ.സി.സി ബോര്‍ഡ് അംഗങ്ങളുടെ മീറ്റിങ്ങിലാണ് പുതിയ തീരുമാനം. അശാന്തിയും അക്രമണവും ബംഗ്ലാദേശില്‍ തുടരുന്ന സാഹചര്യത്തില്‍ ഒരു വലിയ ടൂര്‍ണമെന്റ് നടത്താന്‍ അനുയോജ്യമല്ലെന്ന് നിരവധി ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റര്‍ അലീസ ഹീലി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
‘ഇപ്പോള്‍ ഇവിടെ (ബംഗ്ലാദേശില്‍) കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ശരിക്കും ബുദ്ധിമുട്ടുന്ന ഒരു രാജ്യത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും എന്നതാണ് ആദ്യത്തെ ഘടകം,’അലിസാ ഹീലി പറഞ്ഞു.
ഇതേത്തുടര്‍ന്ന് ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റണമെന്ന് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അടുത്തവര്‍ഷം വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്‌കൊണ്ട്, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ടി-20 ലോകകപ്പിന് ഇന്ത്യയില്‍ നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
സിംബാബ്‌വെയും ശ്രീലങ്കയും വനിതാ ടി-20 ലോകകപ്പ് നടത്താന്‍ താത്പര്യപ്പെട്ടെങ്കിലും പല അനുകൂലമായ കാലാവസ്ഥയും ബംഗ്ലാദേശിന്റെ സമയമേഖലയുമായുള്ള പ്രശ്‌നങ്ങളും കാരണം ഐ.സി.സി മറ്റൊരു ഓപ്ഷന്‍ തെരഞ്ഞടുക്കുകയായിരുന്നു.
Content Highlight: ICC will hold the 2024 Women’s T20 World Cup in UAE