ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന് വെള്ളിയാഴ്ച തുടക്കമാവുകയാണ്. ഭാവിയിലെ സീനിയര്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് ഐ.സി.സിയും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
വെസ്റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. നാല് ഗ്രൂപ്പില്‍ നിന്നുമായി 16 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്.
വെസ്റ്റിന്‍ഡീസും-ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്നമത്സരത്തോടെയാവും ലോകകപ്പിന് തുടക്കമാവുക. ഗയാനയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. അതേ ദിവസം തന്നെ ശ്രീലങ്ക സ്‌കോട്‌ലാന്‍ഡിനേയും നേരിടും.
ഈ മാസം 25നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 1, 2 തിയതികളിലായി സെമി ഫൈനല്‍ മത്സരവും ഫെബ്രുവരി അഞ്ചിന് ഫൈനലും നടക്കും. ബംഗ്ലാദേശാണ് നിലവിലെ ചാംപ്യന്‍മാര്‍
അയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ജനുവരി 15നാണ് ലോകകപ്പിനെ ഇന്ത്യയുടെ ആദ്യമത്സരം. കന്നി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ടീം നേരിടുന്നത്. ജനുവരി 19ന് അയര്‍ലാന്‍ഡും 22ന് ഉഗാണ്ടയുമായാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.
ഗ്രൂപ്പ് എ: ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, യു.എ.ഇ
ഗ്രൂപ്പ് ബി: ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, അയര്‍ലാന്‍ഡ്
ഗ്രൂപ്പ് സി: അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, പപ്പുവ ന്യൂ ഗ്വിനിയ, സിംബാബ്‌വെ
ഗ്രൂപ്പ് ഡി: ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്
ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡ്: യാഷ് ധുള്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, അങ്ക്രിഷ് രഘുവംശി, എസ്.കെ. റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാഗവ്, അനീശ്വര്‍ ഗൗതം, ദിനേഷ് ബന, ആരാധ്യ യാദവ്, രാജ് അംഗദ് ബാവ, മാനവ് പ്രകാശ്, കുശാല്‍ താംബെ, ആര്‍.എസ്. ഹങ്കാര്‍കര്‍, വസു വട്‌സ്, വിക്കി ഓട്‌സ്വാള്‍, രവികുമാര്‍,ഗര്‍വ് സാംഗ്വാന്‍
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലും മത്സരങ്ങള്‍ ലൈവായി കാണാം.