ലണ്ടന്‍: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് വന്‍മുന്നേറ്റം. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ് റിഷഭ് എത്തിയത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലേയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേയും മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
ഇതാദ്യമായാണ് പന്ത് ആദ്യ പത്തിലെത്തുന്നത്. 747 പോയന്റാണ് ഏഴാം റാങ്കില്‍ പന്തിനുള്ളത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഇത്രയും പോയന്റ് നേടുന്നതും ഇതാദ്യമാണ്.
റിഷഭ് പന്തിനെക്കൂടാതെ രോഹിത് ശര്‍മ്മയും ന്യൂസിലാന്റിന്റെ ഹെന്റി നിക്കോളസും ഏഴാം റാങ്കിലുണ്ട്.
അതേസമയം റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്ക് പോയിന്റില്‍ ഇടിവുണ്ടായി.
കെയ്ന്‍ വില്യംസണാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട് എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍.
ബൗളര്‍മാരില്‍ ആര്‍. അശ്വിന്‍ രണ്ടാം റാങ്കിലുണ്ട്. ആള്‍റൗണ്ടര്‍മാരില്‍ അശ്വിന്‍ നാലാമതാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ICC Test Rankings: Rishabh Pant climbs to career-best No. 7, Virat Kohli’s points tally slips to 3-year low