| Wednesday, 23rd June 2021, 11:59 pm

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസിലാന്റിന്; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

സതാംപ്ടണ്‍: പ്രഥമ ഐ.സി.സി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ന്യൂസിലാന്റിന്. ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. കെയിന്‍ വില്യംസിന്റെ കരുത്തിലാണ് ന്യൂസിലാന്റ് കപ്പ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് വിജയം നേടുകയായിരുന്നു. കെയിന്‍ വില്യംസണും റോസ് ടെയ്ലറും ചേര്‍ന്നാണ് കിവികളെ വിജയത്തിലേക്ക് നയിച്ചത്.

89 പന്തില്‍ എട്ടു ബൗണ്ടറികളോടെ വില്യംസനും 100 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 47 റണ്‍സുമായി ടൈലറും പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലാന്റ് 249 & 140/2.

44 റണ്‍സിനിടെ ഡെവോണ്‍ കോണ്‍വെ (19), ടോം ലാതം (9) എന്നിവര്‍ പുറത്തുപോയിരുന്നു. തുടര്‍ന്നാണ്. വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം ഒന്നിക്കുകയും വിജയം വരിക്കുകയും ചെയ്തത്.

നേരത്തെ റിസര്‍വ് ദിനത്തിലെ കളിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 170 റണ്‍സിന് അവസാനിച്ചിരുന്നു. 64ന് 2 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 71ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി (29 പന്തില്‍ 13) പുറത്തായി. തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാര (15), അജിന്‍ക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ഋഷഭ് പന്ത് (41), രവിചന്ദ്രന്‍ അശ്വിന്‍ (7) എന്നിവരും പുറത്താകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ICC Tesr World Cup Newzealand won cup india loses 8 Wicket

We use cookies to give you the best possible experience. Learn more