ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് പിന്നാലെ മോസ്റ്റ് വാല്യുബിള്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഐ.സി.സി. ആറ് വ്യത്യസ്ത ടീമുകളില്‍ നിന്നും 12 പേരടങ്ങിയ ടീമിനെയാണ് ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്.
ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടില്‍ നിന്നും തന്നെയാണ് കൂടുതല്‍ താരങ്ങള്‍ ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, അലക്‌സ് ഹേല്‍സ്, ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത സാം കറന്‍, മാര്‍ക് വുഡ് എന്നിരാണ് ഇംഗ്ലണ്ടില്‍ നിന്നും മോസ്റ്റ് വാല്യുബിള്‍ ടീം ഒഫ് ടൂര്‍ണമെന്റില്‍ ഇടം നേടിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും മൂന്ന് താരങ്ങളാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ കരുത്തായ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവുമാണ് ടീം ഓഫ് ടൂര്‍ണമെന്റില്‍ ഇടം നേടിയിരിക്കുന്ന താരങ്ങള്‍. ടി-20 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നും മൂന്ന് സ്ഥാനത്തുള്ളവരാണ് വിരാടും സ്‌കൈയും.
ഇവര്‍ക്കൊപ്പം തന്നെ ടീമിലെ പന്ത്രണ്ടാമനായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്നും രണ്ട് താരങ്ങളാണ് ടീമിലുള്ളത്. ഓള്‍ റൗണ്ടര്‍ ഷദാബ് ഖാനും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും മാത്രമാണ് താരസമ്പന്നമായ പാക് നിരയയില്‍ നിന്നും ടീമില്‍ ഇടം നേടിയിരിക്കുന്നത്.
ന്യൂസിലാന്‍ഡില്‍ നിന്നും ഗ്ലെന്‍ ഫിലിപ്‌സും സിംബാബ്‌വേയില്‍ നിന്നും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയും സൗത്ത് ആഫ്രിക്കയില്‍ നിന്നും ആന്റിച്ച് നോര്‍ട്‌ജെയും ടീമിന്റെ ഭാഗമായി.
വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ തന്നെയാണ് ഈ ടീമിന്റെയും ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറും ബട്‌ലര്‍ തന്നെ.
മോസ്റ്റ് വാല്യുബിള്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ്
അലക്‌സ് ഹേല്‍സ് (ഇംഗ്ലണ്ട്)
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍
വിരാട് കോഹ്‌ലി(ഇന്ത്യ)
സൂര്യകുമാര്‍ യാദവ് (ഇന്ത്യ)
ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)
സിക്കന്ദര്‍ റാസ (സിംബാബ്‌വേ)
ഷദാബ് ഖാന്‍ (പാകിസ്ഥാന്‍)
സാം കറന്‍ (ഇംഗ്ലണ്ട്)
ആന്റിച്ച് നോര്‍ട്‌ജെ (സൗത്ത് ആഫ്രിക്ക)
മാര്‍ക് വുഡ് (ഇംഗ്ലണ്ട്)
ഷഹീന്‍ അഫ്രിദി (പാകിസ്ഥാന്‍)
12th പ്ലെയര്‍ : ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)
Content Highlight: ICC T20 World Cup Team of the Tournament