| Saturday, 17th April 2021, 4:35 pm

ട്വന്റി 20 ലോകകപ്പ്; പാകിസ്താന്‍ കളിക്കാര്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ- പാകിസ്താന്‍ പരമ്പരകള്‍ നടക്കുന്നില്ലായിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പാക് ടീം ടി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകുമെന്നും, അല്ലെങ്കില്‍ ടൂര്‍ണമെന്റ് മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റണമെന്നും നേരത്തെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) മേധാവി ഇഹ്സാന്‍ മനി പറഞ്ഞിരുന്നു.

അതേസമയം, സ്റ്റേഡിയത്തിനകത്ത് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ICC T20 World Cup: India to grant visas to Pakistan team and media

We use cookies to give you the best possible experience. Learn more