2022 ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു. ആറ് ടീമുകളടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് ടി-20യിലെ രാജാക്കന്‍മാരാവാന്‍ ഒരുങ്ങുന്നത്.
ഫസ്റ്റ് റൗണ്ട് പോരാട്ടത്തില്‍ നാല് ടീമുകളടങ്ങിയ രണ്ട് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 12ല്‍ എത്തും.
ഗ്രൂപ്പ് എ
ശ്രീലങ്ക
നമീബിയ
യു.എ.ഇ
നെതര്‍ലന്‍ഡ്‌സ്
ഗ്രൂപ്പ് ബി
വെസ്റ്റ് ഇന്‍ഡീസ്
സ്‌കോട്‌ലാന്‍ഡ്
അയര്‍ലന്‍ഡ്
സിംബാബ്‌വേ
നിലവില്‍ എട്ട് ടീമുകള്‍ മാത്രമാണ് സൂപ്പര്‍ 12ല്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഗ്രൂപ്പ് വണ്ണിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഉള്ളത്. കങ്കാരുക്കള്‍ക്കൊപ്പം ആര്‍ച്ച് റൈവല്‍സായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയില്‍ ഉണ്ട്.
അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡുമാണ് നിലവില്‍ ഗ്രൂപ്പ് എയില്‍ ഉള്ളത്. ഇവര്‍ക്ക് പുറമെ ഫസ്റ്റ് റൗണ്ടില്‍ നിന്നും രണ്ട് ടീമുകള്‍ കൂടി എത്തുന്നതോടെയാണ് ഗ്രൂപ്പ് വണ്‍ പൂര്‍ണമാവുന്നത്.
റൈവല്‍ ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ വരുന്നത് ഗ്രൂപ്പ് വണ്ണിലെ മാത്രം സ്ഥിതിവിശേഷമല്ല. ഗ്രൂപ്പ് ടുവിലും ഇതേ സ്ഥിതിയാണ്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ വരുന്നതാണ് രണ്ടാം ഗ്രൂപ്പിന്റെ പ്രധാന ആകര്‍ഷണം.
ടി-20 ലോകകപ്പിന്റെ കഴിഞ്ഞ എഡിഷനിലാണ് ഐ.സി.സി ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്. പത്ത് വിക്കറ്റിനായിരുന്നു പാക് പടയുടെ വിജയം.
ഇതോടെ കഴിഞ്ഞ തവണത്തെ പോലെ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാനും തോല്‍വിയുടെ കളങ്കം മാറ്റിയെടുക്കാന്‍ ഇന്ത്യയുമിറങ്ങുമ്പോള്‍ ഗ്രൂപ്പ് ടു മരണഗ്രൂപ്പാവും.
പ്രോട്ടീസും ബംഗ്ലാദേശുമാണ് ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം രണ്ടാം ഗ്രൂപ്പിലുള്ളത്. ഇവരോടൊപ്പം ആദ്യ റൗണ്ടില്‍ നിന്നുള്ള രണ്ട് ടീമും ചേരുന്നതോടെ സൂപ്പര്‍ 12 പൂര്‍ണമാവും.
സൂപ്പര്‍ 12
ഗ്രൂപ്പ് 1
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാന്‍ഡ്
അഫ്ഗാനിസ്ഥാന്‍
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍
ഗ്രൂപ്പ് 2
ഇന്ത്യ
പാകിസ്ഥാന്‍
സൗത്ത് ആഫ്രിക്ക
ബംഗ്ലാദേശ്
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍
Content Highlight: ICC T20 World Cup, Groups announced