ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കും
ICC T-20 WORLD CUP
ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd May 2020, 9:56 pm

ദുബായ്: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയാണ് വേദി.

എന്നാല്‍ കൊവിഡ് കണക്കിലെടുത്ത് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലില്‍ അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ നടത്തേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ട്വന്റി-20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമോ എന്ന ആശങ്ക സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിനുണ്ട്. ഇതോടൊപ്പം അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തേയും ഇത് ബാധിക്കും.

ഐ.സി.സി മത്സരങ്ങളുടേയും ഐ.പി.എല്ലിന്റേയും ഇന്ത്യയുടെ മത്സരങ്ങളുടേയും ഔദ്യോഗിക സംപ്രേക്ഷകര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: