| Friday, 14th September 2012, 10:27 am

ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്‌: ഐ.സി.സി പുറത്തുവിട്ട ട്വന്റി-20 റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം പുറകോട്ട് പോയി ഇന്ത്യ ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് ഇന്ത്യയുടെ തൊട്ടുമുകളിലായുള്ളത്. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ബാറ്റിങ് റാങ്കിങ്ങില്‍ സുരേഷ് റെയ്‌ന മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. മൂന്നാമതായാണ് റെയ്‌ന റാങ്കിലുള്ളത്. ന്യൂസിലന്റിന്റെ ബ്രണ്ടന്‍ മെക്കല്ലം, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.[]

അര്‍ബുധ രോഗചികിത്സയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിങ് പതിനഞ്ചാം റാങ്കിങ്ങിലാണുള്ളത്.

അതേസമയം, ബോളിങ് റാങ്കിങ്ങില്‍ ആദ്യ ഇരുപതില്‍ ഇന്ത്യയുടെ ആരും തന്നെ ഇടം പിടിച്ചില്ല. പാക്കിസ്ഥാന്റെ സ്പിന്നര്‍ സയീദ് അജ്മല്‍ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ഗ്രയാമി സ്വാന്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

We use cookies to give you the best possible experience. Learn more