പുരുഷ ടെസ്റ്റ് കളിക്കാരുടെ റാങ്കിങ് പുറത്തുവിട്ട് ഐ.സി.സി. ഒസീസിന്റെ മാര്‍നസ് ലബുഷാഗാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഓസ്ട്രേലിയന്‍ കളിക്കാരാണ് ആദ്യ നാലില്‍ ഉള്‍പ്പെടുന്നത്. ആദ്യ പത്തില്‍ ആറ് ഓസ്ട്രേലിയന്‍ താരങ്ങളാണുള്ളത്.
റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യന്‍ താരം. അതും പത്താം സ്ഥാനത്ത്. കാര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലുള്ള റിഷഭ് പന്തിന് 758 പോയിന്റാണുള്ളത്.
The last time three batters from the same side occupied the top three positions in the @MRFWorldwide ICC Men’s Test rankings was in 1984!
More ➡️ https://t.co/4C5bAV7FoQ pic.twitter.com/IwXXxKFqJf
— ICC (@ICC) June 14, 2023
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 121 റണ്‍സിന്റെ മികച്ച ഇന്നിങ്‌സ് കളിച്ചതിന് ശേഷം സ്റ്റീവ് സ്മിത്ത് തന്റെ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി.
പുതിയ റാങ്കിങില്‍ 885 പോയിന്റുമായി സ്മിത്ത് രണ്ടാം സ്ഥാനത്താണ്. ഡബ്ല്യു.ടി.സി ഫൈനലിലെ സ്റ്റാര്‍ പെര്‍ഫോമറായ ടാവിസ് ഹെഡ് തന്റെ റാങ്കിങ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ലിസ്റ്റില്‍ മൂന്നാമതാണ് താരം.
ICC Test batsmen ranking;
1) Labuschagne – 903
2) Steve Smith – 885
3) Travis Head – 884The dominance of Australia. pic.twitter.com/DBZMjytIA0
— Johns. (@CricCrazyJohns) June 14, 2023
ഐ.സി.സി പുരുഷ ടെസ്റ്റ് ബാറ്റര്‍ മാരുടെ റാങ്കിങ്(സ്ഥാനം, കളിക്കാരന്‍, ടീം, റേറ്റിങ് എന്ന നിലയില്‍)
1. മാര്‍നസ് ലാബുഷാഗ്‌നെ ഓസ്‌ട്രേലിയ-903
2. സ്റ്റീവ് സ്മിത്ത്,ഓസ്‌ട്രേലിയ-885
3.ട്രാവിസ് ഹെഡ്, ഓസ്‌ട്രേലിയ- 884
4.കെയ്ന്‍ വില്യംസണ്‍, ന്യൂസ്‌ലാന്‍ഡ്- 883
5.ബാബര്‍ അസം പാകിസ്ഥാന്‍- 862
6.ജോ റൂട്ട്, ഇംഗ്ലണ്ട്- 861
7.ഡാരില്‍ മിച്ചല്‍, ന്യൂസ്‌ലാന്‍ഡ്- 792
8.ദിമുത് കരുണരത്നെ,എസ്.എല്‍-780
9.ഉസ്മാന്‍ ഖവാജ, ഓസ്‌ട്രേലിയ- 777
10.റിഷഭ് പന്ത്, ഇന്ത്യ-758
Content Highlighlight: ICC released the ranking of men’s test players