പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
എന്നിരുന്നാലും ഒന്നാം ടെസ്റ്റിലെ അഞ്ചാം ദിവസം കളിക്കളത്തിലില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സ്റ്റാര്‍ ഷാക്കിബ് അല്‍ ഹസനെതിരെ ഐ.സി.സി നടപടി എടുത്തിരിക്കുകയാണ്. മത്സരത്തിനിടെ ഷാക്കിബ് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ദേഷ്യപ്പെട്ട് പന്ത് എറിഞ്ഞിരുന്നു. ഇതോടെ ഐ.സി.സി മാച്ച് ഫീ യുടെ 10 ശതമാനം കെട്ടിവെക്കാനാണ് പറഞ്ഞത്.
മത്സരത്തിലെ 33 മൂന്നാം ഓവറിലാണ് സംഭവം നടക്കുന്നത്. ഷാക്കിബിനെ നേരിടാന്‍ റിസ്വാന്‍ തയ്യാറാകുന്നതിനിടെ സമയമെടുത്തതിന് പ്രകോപിതനായി ബാറ്റര്‍ക്ക് നേരെ പന്ത് എറിയുകയായിരുന്നു ഷാക്കിബ്. എന്നാല്‍ റിസ്വാന്റെ ദേഹത്ത് പന്ത് തട്ടാതെ കീപ്പര്‍ ലിട്ടന്‍ ദാസിന്റെ അടുത്ത് എത്തുകയായിരുന്നു.
അപകടകരമായ രീതിയില്‍ ബാറ്ററി നേരെ പന്തറിഞ്ഞതുകൊണ്ട് ഐസിസിയുടെ നിയമപ്രകാരം ആര്‍ട്ടിക്കിള്‍ 2.9 ലെ കുറ്റമാണ് നേരെ ചുമത്തിയത്.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.