| Tuesday, 21st November 2023, 11:03 pm

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ കളിക്കാരെ വിലക്കി ഐ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച പുതിയ ജെന്‍ഡര്‍ എലിജിബിലിറ്റി ചട്ടങ്ങള്‍ പ്രകാരം ട്രാന്‍സ് വുമണ്‍ കളിക്കാര്‍ക്ക് ഇനി മുതല്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയില്ല.
സെപ്റ്റംബറില്‍ ബ്രസീലിനെതിരായ വനിതാ ടി 20 മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ കാനഡയുടെ ഡാനിയേല്‍ മക്ഗാഹി ഒരു ഔദ്യോഗിക അന്തരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ക്രിക്കറ്റ് താരമായിരുന്നു. 29കാരിയായ ഓപ്പണിങ് ബാറ്റര്‍ ലോസ് ഏഞ്ചലസില്‍ നടന്ന വനിത ലോകകപ്പിലെ യോഗ്യത മത്സരത്തില്‍ കാനഡയുടെ ആറ് മത്സരങ്ങളിലും കളിച്ചിരുന്നു. മുമ്പ് ഐ.സി.സിയുടെ ഔദ്യോഗിക പദവി ഇല്ലാതിരുന്ന മത്സരങ്ങളില്‍ ദേശീയ ടീമിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു.

നീന്തല്‍, സൈക്ലിങ് , അത് ലെറ്റിക്‌സ് റഗ്ബി യൂണിയന്‍ തുടങ്ങിയ കായിക ഇനങ്ങളിലെ എലൈറ്റ് വനിതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേരത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിയിരുന്നു.

2018 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നതും 2021 ഏപ്രില്‍ ഭേദഗതി വരുത്തിയതുമായ ഐ.സി.സിയുടെ എല്ലാ മാനദണ്ഡങ്ങളും മക്ഗാഹി യോഗ്യയായിരുന്നു. എന്നാല്‍ ഒരു ഐ.സി.സി ബോര്‍ഡ് മീറ്റിംഗ് കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ ലിംഗ നിയമങ്ങള്‍ ഐ.സി.സി പ്രഖ്യാപിച്ചത്.


സ്ത്രീകളുടെ ഗെയിമിന്റെ നിലവാരം, സുരക്ഷ, നീതി എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എതെങ്കിലും കായിക താരങ്ങള്‍ പുരഷനില്‍ നിന്ന് സ്ത്രീയാകാനുള്ള ലിംഗമാറ്റ ചികിത്സയോ, ശസ്ത്രക്രിയയോ നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അന്തരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ യോഗത്യയില്ല എന്നാണ് സമിതിയുടെ തീരുമാനം.

ഐ.സി.സി മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ പീറ്റര്‍ ഹാര്‍ക്കോട്ട് ചെയര്‍മാനായ സംഘമാണ് പുതിയ നയങ്ങള്‍ രൂപികരിച്ചത്.

ഒരു കായിക വിനോദം എന്ന നിലയില്‍ ആളുകളുടെ ഉള്‍ചേര്‍ക്കലും നിലവാരവും ഞങ്ങള്‍ക്ക് പ്രധാനമായ വിഷയമാണ്. എന്നാല്‍ അന്താരാഷ്ട്ര വനിത സമഗ്രതയും കളിക്കാരുടെ സുരക്ഷയും സംരക്ഷിക്കാന്‍ എന്നതായിരുന്നു ഞങ്ങളുടെ മുന്‍ഗണന,’ ഐ.സി.സി മുന്‍ചീഫ് എക്‌സിക്യൂട്ടീവ് ജിയോഫ് അലറടിസ് പറഞ്ഞു.

content highlight : ICC prohibits transgender athletes from participating in international women’s cricket

We use cookies to give you the best possible experience. Learn more