ഏകദിന റാങ്കിങ്: ഇന്ത്യന്‍ ടീം ഒന്നാമത്
DSport
ഏകദിന റാങ്കിങ്: ഇന്ത്യന്‍ ടീം ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2013, 1:54 pm

[]ലണ്ടന്‍: ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ടീം  ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുന്‍ റാങ്കിംഗില്‍ നാലാമതായിരുന്ന ഇംഗ്ലണ്ടാണ് രണ്ടാമത്. ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇംഗ്ലണ്ട് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് 121 പോയിന്റം ഇംഗ്ലണ്ടിനും ഓസീസിനും 113 പോയിന്റുകള്‍ വീതവുമാണ് ഉള്ളത്. എന്നാല്‍ നേരിയ പോയിന്റ് വ്യത്യാസത്തില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനം നേടുകയായിരുന്നു. []

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളാണ് റാങ്കിംഗ് പട്ടികയിലെ മറ്റ് സ്ഥാനങ്ങളില്‍ യഥാക്രമം ഇടംപിടിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം തുടരുന്ന ശിഖര്‍ ധവാന്‍ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അമ്പതില്‍ ഇടംപിടിച്ചു. രണ്ട് സെഞ്ച്വറികളുമായി 264 റണ്‍സാണ് ധവാന്‍ ടൂര്‍ണമെന്റില്‍ ഇതുവരെ സ്വന്തമാക്കിയത്.

ബാറ്റിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബിഡി വില്യേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹാഷിം അംല, വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സുരേഷ് റെയ്‌ന 14ാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഗൗതം ഗംഭീര്‍ 19ാം സ്ഥാനത്താണ്.

ഏകദിന ബോളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. നാലാമതാണ് ജഡേജ. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ജഡേജ നാലാമതാണ്.

ഇതേസമയം സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് 15ാം സ്ഥാനത്താണ്.