2023 ടി-20 ടീമിനെ സൂര്യ നയിക്കും; ഒപ്പം മൂന്ന് ഇന്ത്യൻ താരങ്ങളും
Cricket
2023 ടി-20 ടീമിനെ സൂര്യ നയിക്കും; ഒപ്പം മൂന്ന് ഇന്ത്യൻ താരങ്ങളും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 9:39 pm

2023ലെ മികച്ച ടി-20 ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. 2023 കലണ്ടര്‍ ഇയറിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ആണ് ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. സൂര്യകുമാര്‍ യാദവിന് പുറമേ മൂന്ന് ഇന്ത്യന്‍ താരങ്ങളും ടീമില്‍ ഇടം നേടി.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇടംകയ്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, സ്പിന്നര്‍ രവി ബിഷ്‌ണോയി എന്നിവരുമാണ് ടീമില്‍ ഇടം നേടിയ താരങ്ങള്‍.

ടീമിന്റെ ഓപ്പണിങ്ങില്‍ റോയല്‍സ് ഓപ്പണറോടൊപ്പം ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് ഇടം നേടി. വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിച്ചു. ന്യൂസിലാന്‍ഡിന്റെ മാര്‍ക്ക് ചാപ്മാന്‍ എന്നിവരാണ് ടീമിലുള്ള മറ്റു ബാറ്റര്‍മാര്‍.

 

സിംബാബ്വെയുടെ സിക്കന്ദര്‍ റാസയാണ് ടീമിലുള്ള ഓള്‍ റൗണ്ടര്‍. ടീമിന്റെ ബൗളിങ് നിരയില്‍ ഉഗാണ്ടയുടെ അല്‍പേഷ് രാംജാനി, അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡയര്‍, സിംബാബ്വെയുടെ റിച്ചാര്‍ഡ് നഗാരവ എന്നിവരും ഇടം നേടി.

2023 ഐ.സി.സി ടി-20 ടീം ഓഫ് ദ ഇയര്‍

യശസ്വി ജെയ്സ്വാള്‍, ഫില്‍ സാള്‍ട്ട്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), മാര്‍ക്ക് ചാപ്മാന്‍, സിക്കന്ദര്‍ റാസ, അല്‍പേഷ് രാംജാനി, മാര്‍ക്ക് അഡയര്‍, രവി ബിഷ്‌ണോയ്, റിച്ചാര്‍ഡ് നഗാരവ, അര്‍ഷ്ദീപ് സിങ്

Content Highlight: ICC mens t-20 team of the year 2023.