ഡിസംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും പാകിസ്ഥാനും ഏറ്റുമുട്ടും. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖാവാജ പ്രത്യേക ടാഗ് ലൈനോടുകൂടിയ ഷൂസ് ധരിച്ച് വിവാദത്തില്‍ ആയിരിക്കുകയാണ് ഇപ്പോള്‍. 14ന് തുടങ്ങുന്ന മത്സരത്തിന് മുമ്പായി പരിശീലന സെഷനില്‍ ഏര്‍പ്പെട്ട ഖവാജ ഒരു ഷൂസ് തെരഞ്ഞെടുത്തു. എന്നാല്‍ ഗസയിലെ ഫലസ്തീനികളുടെ ദുരവസ്ഥയെ തുറന്നു കാട്ടുന്ന ചെയ്യ ‘സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണ്, എല്ലാ ജീവനും തുല്യമാണ്’എന്ന ടാഗ് ലൈനോടുകൂടിയ ഷൂസ് ആയിരുന്നു അത്.
രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂസ് ധരിക്കുന്നത് തുടരുകയാണെങ്കില്‍ ടെസ്റ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഖവാജക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് ‘ദ ഏജ്’ റിപ്പോര്‍ട്ട് ചെയ്തു. ഒരു കളിക്കാരന്‍ തന്റെ വസ്ത്രങ്ങളില്‍ നിയമവിരുദ്ധ പദപ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഫീല്‍ഡ് എടുക്കുന്നതില്‍ നിന്ന് തടയാനുള്ള അധികാരം ഐ.സി.സി മാര്‍ച്ച് റഫറിക്ക് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി ഇല്ലാതെ കളിക്കാരോ ഉദ്യോഗസ്ഥരോ അവരുടെ വസ്ത്രങ്ങളില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി തെരഞ്ഞെടുത്താല്‍ ഐ.സി.സി നിയമപ്രകാരം നിയന്ത്രണങ്ങള്‍ നല്‍കാനും വിലക്കാനും സാധ്യതയുണ്ട്.
‘ഈ നിയമങ്ങള്‍ പാലിക്കാത്ത വസ്ത്രങ്ങളോ ഗിയറുകളോ അനുവദിക്കുന്നതല്ല. പ്രത്യേകിച്ച് നിയമങ്ങള്‍ വ്യക്തമാക്കിയിട്ടുള്ള ദേശീയ ലോഗോകള്‍, വാണിജ്യ ലോഗോകള്‍, ഇവന്റ് ലോഗോകള്‍, ചാരിറ്റി ലോഗോകള്‍ എന്നിവകള്‍ ഒഴികെയുള്ള വസ്ത്രങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ ലോഗോ ഉണ്ടാകാന്‍ പാടില്ല’റെഗുലേഷനിലെ പ്രസ്താവനയില്‍ പറയുന്നത്.
ഈ നിയമം ലംഘിച്ച് വിവാദ ഷൂസ് ധരിച്ച് കളത്തില്‍ ഇറങ്ങിയ ഖവാജക്ക് ടെസ്റ്റില്‍ മാര്‍ച്ച് റഫറി ജവകല്‍ ശ്രീനാഥ് ഏര്‍പ്പെടുത്തിയ വിലക്ക് നേരിടേണ്ടി വരും. കുറ്റത്തില്‍ ഏര്‍പ്പെട്ടതിന് ശാസനക്കും 75% മാച്ച് ഫീസ് പിഴയും അടക്കേണ്ടി വരും.
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആഗോളതലത്തില്‍ ആളുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുമെന്ന് ഐ.സി.സി പറയുന്നുണ്ട്. എന്നാല്‍ ഭിന്നിപ്പിക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കോ അജണ്ടകള്‍ക്കോ ശ്രദ്ധ കൊടുക്കുന്ന വേദിയായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റിനെ അനുവദിക്കുന്നില്ല.
View this post on Instagram
ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ പലസ്തീന് നേരെ നടത്തുന്ന ആക്രമണത്തില്‍ ഗസ നേരിടുന്ന ദുരിതത്തില്‍ ഖവാജയും ഖേദം പ്രകടിപ്പിച്ചു. നിരവധി ആളുകളും കുട്ടികളും മരിച്ചുവീഴുന്നതിന്റെ ദു:ഖവും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പ്രകടിപ്പിച്ചിരുന്നു.
Content Highlight: I.C.C may ban Usman Khawaja from Test against Pakistan