2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടി-20 മത്സരങ്ങളും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐ.സി.സി. കോമണ്‍വെല്‍ത്ത് അസോസിയേഷന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വനിതാ ക്രിക്കറ്റിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനും മത്സരങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കാനും ഇത് ഉപകരിക്കുമെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാഡ്‌സണ്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ട്. വനിതാ ക്രിക്കറ്റും കോമണ്‍വെല്‍ത്തും പരസ്പരം സഹകരിച്ചാല്‍ വലിയ മാറ്റം വരും ഇതിലൂടെ വനിതാ കായിക മേഖലയെ വളര്‍ത്താനും നിരവധി വനിതാ താരങ്ങള്‍ക്ക് പ്രചോദനമാകാനും ഉപകരിക്കുമെന്ന് ഡേവിഡ് റിച്ചാഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: ശ്രീലങ്കയില്‍ ഇംഗ്ലണ്ട് വീരഗാഥ; ടെസ്റ്റ് പരമ്പര തൂത്തുവാരി
സാസ്‌കാരികമായി ഏറെ ഉന്നതിയിലുള്ള ബിര്‍മിങ്ഹാം ഒരേസമയം ക്രിക്കറ്റിനേയും നേഞ്ചോട് ചേര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഇതിന് പറ്റിയ അവസരം. ഭാവിയിലേക്ക് വളര്‍ന്നു വരുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്നും ഡേവിഡ് പറഞ്ഞു.
കായികമേഖല സ്ത്രീകളെ ശാക്തീകരിക്കാന്‍ പറ്റിയ ഇടമാണ്. അതുകൊണ്ട് തന്നെ ഈയൊരു പദ്ധതി യാഥാര്‍ത്യമായാല്‍ അത് സ്ത്രീകള്‍ക്ക് കായികമേഖലയിലൂ െസമൂഹത്തിന്റെട മുന്‍നിരയിലെത്താനുള്ള അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.