ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ.സി.സി) പരിഹസിച്ച് കേന്ദ്ര ധന സഹമന്ത്രിയും ബി.സി.സി.ഐ പ്രസിഡന്റുമായ അനുരാഗ് താക്കൂര്‍. ബി.സി.സി.ഐ ഇല്ലെങ്കില്‍ ഐ.സി.സിയില്ലെന്നും ലോകത്തില്‍ സാമ്പത്തികമായി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ബോര്‍ഡാണ് ബി.സി.സി.ഐയെന്നും അദ്ദേഹം പറഞ്ഞു.
ബി.സി.സി.ഐയാണ് ഐ.സി.സിക്ക് 75 ശതമാനം ഗ്രാന്റും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ ഭാരവാഹികളില്‍ ട്രഷററായ അരുണ്‍ ധുമാല്‍ താക്കൂറിന്റെ സഹോദരനാണ്.
ഐ.സി.സിയില്‍ സംസാരിക്കാന്‍ ഇന്ത്യക്ക് അവസരം നല്‍കുന്നില്ലെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അരുണ്‍ കഴിഞ്ഞദിവസം പറഞ്ഞതിന്റെ ചുവടുപിടിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബി.സി.സി.ഐയുടെ പുതിയ നേതൃത്വം ഇക്കാര്യം ഐ.സി.സിയോട് പങ്കുവെയ്ക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബി.സി.സി.ഐയില്‍ ഔദ്യോഗികമായി ഇല്ലെങ്കിലും ആവശ്യമെങ്കില്‍ ചില കാര്യങ്ങളില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അരുണിന്റെ നിയമനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. അരുണിന്റെ നിയമനം സംസ്ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം ആ ജോലി നന്നായി ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശ് സ്വദേശികളാണ് ഇരുവരും.