എതിര്‍താരങ്ങളോട് മോശം പെരുമാറ്റം; റാഷിദ് ഖാനും അസ്ഖര്‍ അഫ്ഗാനും ഹസന്‍ അലിയ്ക്കും പിഴ ചുമത്തി ഐ.സി.സി
Asia Cup
എതിര്‍താരങ്ങളോട് മോശം പെരുമാറ്റം; റാഷിദ് ഖാനും അസ്ഖര്‍ അഫ്ഗാനും ഹസന്‍ അലിയ്ക്കും പിഴ ചുമത്തി ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd September 2018, 11:17 pm

അഹുദാബി: അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും അസ്ഖര്‍ അഫ്ഗാനും പാകിസ്താന്‍ താരം ഹസന്‍ അലിയ്ക്കും മാച്ച് ഫീയുടെ 15 ശതമാനം ഐ.സി.സി പിഴ ചുമത്തി. ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന് താരങ്ങളുടെ ഒരു പോയന്റും വെട്ടിക്കുറയ്ക്കും.

ഐ.സി.സി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരമാണ് ഹസന്‍ അലിയ്ക്കും അസ്ഖറിനും പിഴ ചുമത്തിയത്. ആര്‍ട്ടിക്കിള്‍ 2.1.7 പ്രകാരമാണ് റാഷിദ് ഖാന് പിഴ ചുമത്തിയത്.

എതിര്‍ കളിക്കാരന് നേരെ പ്രകോപനപരമായി സംസാരിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നതിനാണ് 2.1.7 ഉപയോഗിക്കാറുള്ളത്.

ALSO READ: വാര്‍ണറിന് സെഞ്ച്വറി, സ്മിത്തിന് അര്‍ധസെഞ്ച്വറി; തകര്‍പ്പന്‍ തിരിച്ചുവരവുമായി താരങ്ങള്‍

ഇന്നലെ നടന്ന ഏഷ്യാകപ്പ് പാകിസ്താന്‍- അഫ്ഗാനിസ്താന്‍ സൂപ്പര്‍ 4 പോരാട്ടത്തിനിടെയാണ് മൂവര്‍ക്കും പിഴ ചുമത്തിയത്.

ഇതാദ്യമായാണ് റാഷിദ് ഖാനും ഹസന്‍ അലിയ്ക്കും പോയന്റ് വെട്ടിക്കുറയ്ക്കുന്ന ശിക്ഷ ലഭിക്കുന്നത്. അതേസമയം രണ്ടാം തവണയാണ് അസ്ഖറിന് ഈ ശിക്ഷ ലഭിക്കുന്നത്.

2017 ല്‍ സിംബാംബ് വെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനായിരുന്നു അസ്ഖറിന് ഇതിന് മുന്‍പ് ശിക്ഷ ലഭിച്ചത്.

WATCH THIS VIDEO: