ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി. ക്രിക്കറ്റിനെക്കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ബി.സി.സി.ഐയില്‍ ആവശ്യമുയര്‍ന്നിരുന്നു. അതേസമയം പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി തീരുമാനമെടുത്തിരുന്നില്ല.
ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം.
ALSO READ: എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സ വിജയഗാഥ
പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുപ്പിക്കരുതെന്ന് ബി.സി.സി.ഐ ആവശ്യപ്പെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള മുന്‍താരങ്ങള്‍ പാകിസ്ഥാനെ കളിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ALSO READ: ഇന്ത്യാ-പാക് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി എന്ത് സംഭവിക്കും?
എന്നാല്‍ ഇന്ത്യാ-പാക് മത്സരം നടക്കണമെന്നായിരുന്നു സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അഭിപ്രായപ്പെട്ടത്.
WATCH THIS VIDEO: