| Friday, 25th May 2018, 5:07 pm

സ്മാര്‍ട്ട് വാച്ചുമായി കളിക്കാനിറങ്ങേണ്ട; പാക് ക്രിക്കറ്റ് താരങ്ങളോട് ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ സ്മാര്‍ട്ട് വാച്ച് ധരിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ താക്കീത്. പാക് താരം സര്‍ഫ്രാസ് അഹമ്മദിനെ ഐ.സി.സിയുടെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരാണ് താക്കീത് ചെയ്തത്.

ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ധരിച്ച് കളിക്കാനിറങ്ങിയതിനാണ് പാക് താരങ്ങളെ താക്കീത് ചെയ്തത്. ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം മറ്റുതാരങ്ങളും സ്മാര്‍ട്ട് വാച്ച് ധരിച്ചായിരുന്നു കളിക്കാനിറങ്ങിയത്.

ALSO READ:  പ്രഭാത് പട്നായികിന്റേയും, ഉത്‌സ പട്നായികിന്റേയും ഓഫീസ് ജെ.എൻ.യു അധികൃതർ അടച്ചുപൂട്ടി

വിഷയത്തിലെ ഐ.സി.സിയുടെ ഇടപെടല്‍ പാകിസ്ഥാന്‍ താരങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ” അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് സമീപം വന്ന് സ്മാര്‍ട്ട് വാച്ച് ധരിച്ച് കളിക്കാനിറങ്ങരുതെന്ന് പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ വാച്ച് ധരിച്ച് കളിക്കാനിറങ്ങിയിട്ടില്ല.”- പാക് താരം ഹസന്‍ അലി പറഞ്ഞു.

ഐ.സി.സിയുടെ നിയമപ്രകാരം സ്മാര്‍ട്ട് വാച്ച് ധരിച്ച് കളിക്കാനിറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടില്ല. എന്നാല്‍ കളിക്കാര്‍ക്കും മാച്ച് ഓഫീഷ്യല്‍സിനും സമീപം ആശയവിനിമയത്തിനുതകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും കൊണ്ടുപോകരുതെന്നാണ് ചട്ടം.

ALSO READ:  വര്‍ക്കലയിലെ അയിത്തക്കുളം സന്ദര്‍ശിച്ച ദളിത് പ്രവര്‍ത്തകയ്ക്ക് ആള്‍ക്കൂട്ട വിചാരണ; കയ്യേറ്റം ചെയ്തതായും അസഭ്യം പറഞ്ഞതായും പരാതി

ഇന്റര്‍നെറ്റുമായും മൊബൈല്‍ ഫോണുമായുമൊക്കെ ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് സാധ്യതയുള്ളതിനാലാണ് കളിക്കാര്‍ മൈതാനത്ത് സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നതിനെ വിലക്കിയതെന്ന് ഐ.സി.സി അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more