ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ അനായാസം ജയിച്ചുകയറുകയായിരുന്നു.
വിരാട് 111 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയപ്പോള്‍ 67 പന്തില്‍ 56 റണ്‍സടിച്ചാണ് അയ്യര്‍ മടങ്ങിയത്.
ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണമെന്നിരിക്കെ ഫോറടിച്ച് വിരാട് തന്റെ സെഞ്ച്വറിയും ഒപ്പം ടീമിന്റെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.
ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് വിരാട് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കുറിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ വിരാടിന്റെ ആദ്യ സെഞ്ച്വറിയും ഇതുതന്നെ.
ഈ സെഞ്ച്വറിക്ക് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് വിരാട് കഴിഞ്ഞ ദിവസം കുറിച്ചത്.
ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വിരാട് ഇപ്പോള്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരം
(താരം – ടീം – എതിരാളികള്‍ – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – പാകിസ്ഥാന്‍ – 36 വയസും 110 ദിവസവും – 2025*
കുമാര്‍ സംഗക്കാര – ശ്രീലങ്ക – ഇംഗ്ലണ്ട് – 35 വയസും 229 ദിവസവും – 2013
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 34 വയസും 287 ദിവസവും – 2005
ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – ഇന്ത്യ – 34 വയസും 139 ദിവസവും – 2002
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 34 വയസും 64 ദിവസവും – 2017
ഇതിനൊപ്പം ഏകദിനത്തിലെ സക്സസ്ഫുള്‍ റണ്‍ചെയ്സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലും വിരാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചെയ്സ് മാസ്റ്റര്‍ എന്ന വിളിപ്പേര് തനിക്ക് വെറുതെ കിട്ടിയതല്ല എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു താരത്തിന്റെ പ്രകടനം.
ഏകദിനത്തിലെ സക്സസ്ഫുള്‍ റണ്‍ചെയ്സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 24*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 14
രോഹിത് ശര്‍മ – ഇന്ത്യ – 13
സനത് ജയസൂര്യ – ശ്രീലങ്ക – 9
തിലകരത്നെ ദില്‍ഷന്‍ – ശ്രീലങ്ക – 9
സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 9
മാര്‍ച്ച് രണ്ടിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ഇതേ വേദിയില്‍ തന്നെ നടക്കുന്ന മത്സരത്തല്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: ICC Champions Trophy 2025: Virat Kohli becomes the oldest player to score a century in Champions Trophy.