Champions Trophy
മൂന്ന് ടി-20 ലോകകപ്പ് അധികം, വിരാടിനെ മറികടന്ന് ഒന്നാമതായി രോഹിത്; ചരിത്രമെഴുതി ഇന്ത്യന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 20, 10:09 am
Thursday, 20th February 2025, 3:39 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് രോഹിത്തിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിയത്. ഏറ്റവുമധികം ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. രോഹിത്തിന്റെ 15ാം ഐ.സി.സി ടൂര്‍ണമെന്റാണിത്.

 

അതേസമയം, വിരാട് കോഹ്‌ലിയാകട്ടെ തന്റെ 14ാം ടൂര്‍ണമെന്റാണ് കളിക്കുന്നത്.

ഏറ്റവുധികം ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്കും യുവരാജ് സിങ്ങിനുമൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് വിരാട്.

ഏറ്റവുമധികം ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍

(ടി-20 ലോകകപ്പ് + ഏകദിന ലോകകപ്പ് + ചാമ്പ്യന്‍സ് ട്രോഫി)

(താരം – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 15*
വിരാട് കോഹ്‌ലി – 14*
എം.എസ്. ധോണി – 14
യുവരാജ് സിങ് – 14
രവീന്ദ്ര ജഡേജ – 12*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 11
ഹര്‍ഭജന്‍ സിങ് – 11

ടി-20 ലോകകപ്പ് 2007 മുതല്‍ 2022 വരെ കടപ്പാട് ക്രിക്ട്രാക്കർ

 

വിരാടിനേക്കാള്‍ മൂന്ന് ടി-20 ടൂര്‍ണമെന്റുകള്‍ രോഹിത് ശര്‍മ അധികം കളിച്ചിട്ടുണ്ട്. അതേസമയം, രോഹിത് ശര്‍മയ്ക്ക് ഇടമില്ലാതിരുന്ന 2009 ചാമ്പ്യന്‍സ് ട്രോഫി ടീമിലും 2011 ഏകദിന ലോകകപ്പ് ടീമിലും വിരാട് അംഗമായിരുന്നു.

2011 ലോകകപ്പ് കിരീടവുമായി വിരാട്

രോഹിത് ശര്‍മയുടെ ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകള്‍

2007 ടി-20 ലോകകപ്പ്
2009 ടി-20 ലോകകപ്പ്
2010 ടി-20 ലോകകപ്പ്
2012 ടി-20 ലോകകപ്പ്
2013 ചാമ്പ്യന്‍സ് ട്രോഫി
2014 ടി-20 ലോകകപ്പ്
2015 ഏകദിന ലോകകപ്പ്
2016 ടി-20 ലോകകപ്പ്
2017 ചാമ്പ്യന്‍സ് ട്രോഫി
2019 ഏകദിന ലോകകപ്പ്
2021 ടി-20 ലോകകപ്പ്
2022 ടി-20 ലോകകപ്പ്
2023 ഏകദിന ലോകകപ്പ്
2024 ടി-20 ലോകകപ്പ്
2025 ചാമ്പ്യന്‍സ് ട്രോഫി*

വിരാട് കോഹ്‌ലിയുടെ ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റുകള്‍

2009 ചാമ്പ്യന്‍സ് ട്രോഫി
2011 ഏകദിന ലോകകപ്പ്
2012 ടി-20 ലോകകപ്പ്
2013 ചാമ്പ്യന്‍സ് ട്രോഫി
2014 ടി-20 ലോകകപ്പ്
2015 ഏകദിന ലോകകപ്പ്
2016 ടി-20 ലോകകപ്പ്
2017 ചാമ്പ്യന്‍സ് ട്രോഫി
2019 ഏകദിന ലോകകപ്പ്
2021 ടി-20 ലോകകപ്പ്
2022 ടി-20 ലോകകപ്പ്
2023 ഏകദിന ലോകകപ്പ്
2024 ടി-20 ലോകകപ്പ്
2025 ചാമ്പ്യന്‍സ് ട്രോഫി*

ഇരുവരും 2021, 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഭാഗമായിരുന്നു.

 

Content Highlight: ICC Champions Trophy 2025: Rohit Sharma tops the list of player with most ICC Limited Over Tournaments for India