ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ജയിച്ചുകയറുകയായിരുന്നു.
വിരാട് 111 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയപ്പോള്‍ 67 പന്തില്‍ 56 റണ്‍സടിച്ചാണ് അയ്യര്‍ മടങ്ങിയത്.
ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണമെന്നിരിക്കെ ഫോറടിച്ച് വിരാട് തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.
ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് വിരാട് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കുറിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ വിരാടിന്റെ ആദ്യ സെഞ്ച്വറിയും ഇതുതന്നെ.
Big Game 🏟️
Big Player 😎
Big Knock 💥King for a reason 👑
Updates ▶️ https://t.co/llR6bWyvZN#TeamIndia | #PAKvIND | #ChampionsTrophy | @imVkohli pic.twitter.com/oMOXidEGag
— BCCI (@BCCI) February 23, 2025
വിരാട് സെഞ്ച്വറി നേടുകയും മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ വിരാട് തന്റെ സമഗ്രാധിപത്യം തുടരുകയാണ്.
ഏകദിനത്തിലെ സക്‌സസ്ഫുള്‍ റണ്‍ചെയ്‌സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലാണ് വിരാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ചെയ്‌സ് മാസ്റ്റര്‍ എന്ന വിളിപ്പേര് തനിക്ക് വെറുതെ കിട്ടിയതല്ല എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു താരത്തിന്റെ പ്രകടനം.
ഏകദിനത്തിലെ സക്‌സസ്ഫുള്‍ റണ്‍ചെയ്‌സില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 24*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 14
രോഹിത് ശര്‍മ – ഇന്ത്യ – 13
സനത് ജയസൂര്യ – ശ്രീലങ്ക – 9
തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 9
സയ്യിദ് അന്‍വര്‍ – പാകിസ്ഥാന്‍ – 9
For his unbeaten 💯 and guiding #TeamIndia over the line, Virat Kohli is the Player of the Match 👏 🏆
Scoreboard ▶️ https://t.co/llR6bWyvZN#PAKvIND | #ChampionsTrophy | @imVkohli pic.twitter.com/vuBuKtWW06
— BCCI (@BCCI) February 23, 2025
അതേസമയം, പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ-യില്‍ നിന്ന് സെമി ഫൈനല്‍ ഉറപ്പിക്കാനും ഇന്ത്യയ്ക്കായി.
മാര്‍ച്ച് രണ്ടിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ഇതേ വേദിയില്‍ തന്നെ നടക്കുന്ന മത്സരത്തല്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: ICC Champions Trophy 2025: IND vs PAK: Virat Kohli tops the list of most ODI 100s in Successful run chases