ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 11,000 ഏകദിന റണ്‍സ് എന്ന കരിയറിലെ സുപ്രധാന നാഴികക്കല്ലാണ് രോഹിത് ശര്‍മ മറികടന്നത്.
ഈ മത്സരത്തിന് മുമ്പ് 10,988 റണ്‍സാണ് ഏകദിനത്തില്‍ രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. ബംഗ്ലാദേശിനെതിരെ 12 റണ്‍സ് മാത്രമായിരുന്നു ഈ റെക്കോഡിലെത്താന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. മുസ്തഫിസുര്‍ റഹ്‌മാനെതിരെ ബൗണ്ടറി നേടി രോഹിത് 11k ക്ലബ്ബില്‍ ഇടം നേടി.
1⃣1⃣,0⃣0⃣0⃣ ODI runs and counting for Rohit Sharma! 🙌🙌
He becomes the fourth Indian batter to achieve this feat! 👏👏
Follow the Match ▶️ https://t.co/ggnxmdG0VK#TeamIndia | #BANvIND | #ChampionsTrophy | @ImRo45 pic.twitter.com/j01YfhxPEH
— BCCI (@BCCI) February 20, 2025
ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന പത്താമത് മാത്രം ബാറ്ററാണ് രോഹിത് ശര്‍മ. ഇതിനൊപ്പം സച്ചിനും വിരാടിനും ഗാംഗുലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കി.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234), വിരാട് കോഹ്‌ലി (13,963), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430), മഹേല ജയവര്‍ധനെ (12,650), ഇന്‍സമാം ഉള്‍ ഹഖ് (11,739), ജാക് കാലിസ് (11,579), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഇതിനൊപ്പം മറ്റൊരു നേട്ടവും രോഹിത് സ്വന്തമാക്കി. കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 ഏകദിന റണ്‍സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് ഇന്ത്യന്‍ നായകന്‍ തന്റെ പേരിന് നേരെ കുറിച്ചത്.
കരിയറിലെ 261ാം ഇന്നിങ്‌സിലാണ് രോഹിത് ഈ കരിയര്‍ മൈല്‍സ്‌റ്റോണിലെത്തിയത്. 276ാം ഇന്നിങ്‌സില്‍ ഈ റെക്കോഡ് സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടാണ് രോഹിത്തിന്റെ ഈ നേട്ടം.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം (കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍)
(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 222
രോഹിത് ശര്‍മ – ഇന്ത്യ – 261*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 276
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 286
സൗരവ് ഗാംഗുലി – ഇന്ത്യ – 288
ജാക് കാലിസ് – സൗത്ത് ആഫ്രിക്ക – 293
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 318
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 324
സനത് ജയസൂര്യ – ശ്രീലങ്ക – 354
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 368
അതേസമയം, മത്സരത്തില്‍ 36 പന്ത് നേരിട്ട് 41 റണ്‍സുമായി രോഹിത് ശര്‍മ പുറത്തായി. താസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കിയായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം.
Content highlight: ICC Champions Trophy 2025: IND vs BAN: Rohit Sharma completed 11,000 ODI runs