ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 252 റണ്‍സിന്റെ വിജയലക്ഷ്യം. ഡാരില്‍ മിച്ചലിന്റെയും മൈക്കല്‍ ബ്രേസ്വെല്ലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കിവികള്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.
ഡാരില്‍ മിച്ചല്‍ 101 പന്ത് നേരിട്ട് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 63 റണ്‍സ് നേടി. 40 പന്തില്‍ നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം പുറത്താകാതെ 53 റണ്‍സാണ് ബ്രേസ്വെല്‍ അടിച്ചെടുത്തത്.
Innings Break!
Clinical bowling effort from #TeamIndia bowlers as they restrict New Zealand to a total of 251/7 in the Finals of the Champions Trophy!
Scorecard – https://t.co/OlunXdzr5n #INDvNZ #ChampionsTrophy #Final pic.twitter.com/F4WmHJ4wJR
— BCCI (@BCCI) March 9, 2025
ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍മാര്‍ എക്കോണമിക്കായി പന്തെറിഞ്ഞപ്പോള്‍ പേസര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മുഹമ്മദ് ഷമി ഒമ്പത് ഓവറില്‍ 8.22 എക്കോണമിയില്‍ 74 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 30 റണ്‍സും വിട്ടുകൊടുത്തു.
ന്യൂസിലാന്‍ഡ് ബാറ്റര്‍മാരേല്‍പ്പിച്ച പ്രഹരത്തിന് പിന്നാലെ ഒരു മോശം റെക്കോഡാണ് ഷമിയെ തേടിയെത്തിയത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍ എന്ന അനാവശ്യ റെക്കോഡാണ് ഷമിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഏകദിന ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന രണ്ടാമത് താരമായും ഷമി മാറി.
ഐ.സി.സി ഏകദിന ഫൈനലുകളില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍
(താരം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)
ജവഗല്‍ ശ്രീനാഥ് – ഓസ്‌ട്രേലിയ – 87 – 200 ഏകദിന ലോകകപ്പ്
മുഹമ്മദ് ഷമി – ന്യൂസിലാന്‍ഡ് – 74 – 2025 ചാമ്പ്യന്‍സ് ട്രോഫി*
ആര്‍. അശ്വിന്‍ – പാകിസ്ഥാന്‍ – 70 – 2017 ചാമ്പ്യന്‍സ് ട്രോഫി
ജസ്പ്രീത് ബുംറ – പാകിസ്ഥാന്‍ – 68 – 2017 ചാമ്പ്യന്‍സ് ട്രോഫി
അതേസമയം, ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രോഹിത് ശര്‍മ ഹിറ്റ്മാനായ മത്സരത്തില്‍ പവര്‍പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇന്ത്യ 64 റണ്‍സിലെത്തിയിരുന്നു.
നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 86 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 51 പന്തില്‍ 59 റണ്‍സുമായി രോഹിത് ശര്‍മയും 33 പന്തില്‍ 22 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
FIFTY!
A quick-fire half-century for Captain @ImRo45 in the Finals of the Champions Trophy 👏👏
Live – https://t.co/uCIvPtzZQH #INDvNZ #ChampionsTrophy #Final pic.twitter.com/sJP4ZRhwNH
— BCCI (@BCCI) March 9, 2025
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് രോഹിത് ഫിഫ്റ്റിയടിച്ചത്. നേരിട്ട 41ാം പന്തില്‍ സിംഗിള്‍ നേടിയാണ് ക്യാപ്റ്റന്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ താരത്തിന്റെ 58ാം അര്‍ധ സെഞ്ച്വറിയാണിത്.
Content Highlight: ICC Champions Trophy 2025: Final: IND vs NZ: Mohammed Shami’s poor bowling performance