സര്‍വ്വം കോഹ്‌ലിമയം; ഐ.സി.സി അവാര്‍ഡ് തൂത്തുവാരി വിരാട് കോഹ്‌ലി
I.C.C Award
സര്‍വ്വം കോഹ്‌ലിമയം; ഐ.സി.സി അവാര്‍ഡ് തൂത്തുവാരി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd January 2019, 1:25 pm

മുംബൈ: ഐ.സി.സി അവാര്‍ഡ് തൂത്തുവാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ടെസ്റ്റ്-ഏകദിന താരവും കോഹ്‌ലിയാണ്.

ഒരു വര്‍ഷം മൂന്ന് ഐ.സി.സി അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യതാരമാണ് കോഹ്‌ലി. ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ ക്യാപ്റ്റനായും ഇന്ത്യന്‍ റണ്‍മെഷീനെ തെരഞ്ഞെടുത്തു.

ALSO READ: “എത്ര വേണമെങ്കിലും എഴുതിയെടുത്തോളൂ”; മുന്‍ ഇന്ത്യന്‍ താരത്തിന്റെ ചികിത്സയ്ക്ക് ബ്ലാങ്ക്‌ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ

2018 ല്‍ 13 ടെസ്റ്റില്‍ നിന്ന് 55.08 ശരാശരിയില്‍ 1322 റണ്‍സാണ് കോഹ്‌ലി നേടിയത്. അഞ്ച് സെഞ്ച്വറികളും കഴിഞ്ഞ വര്‍ഷം കോഹ്‌ലി നേടി. 14 ഏകദിനങ്ങളില്‍ നിന്ന് 1202 റണ്‍സാണ് 2018 ല്‍ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. 133.55 ആണ് ശരാശരി. സെഞ്ച്വറികളുടെ എണ്ണം ആറ്. 10 ടി-20യില്‍ നിന്നായി 211 റണ്‍സും കഴിഞ്ഞ കലണ്ടര്‍ വര്‍ഷം കോഹ്‌ലി നേടി.

കഴിഞ്ഞ വര്‍ഷവും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ കോഹ്‌ലിയായിരുന്നു. 2012 ല്‍ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി നേടിയിരുന്നു.

മറ്റ് ഇന്ത്യന്‍ താരങ്ങളും ഇത്തവണ അവാര്‍ഡില്‍ തിളങ്ങിനിന്നു. എമേര്‍ജിംഗ് പ്ലെയറായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഋഷഭ് പന്തിനെ തെരഞ്ഞെടുത്തു.

ALSO READ: ശ്രീശാന്തിന്റെ മുഖത്തടിച്ചതിനെ കുറിച്ച് ഹര്‍ഭജന്‍ സിങ് പറയുന്നു

ഐ.സി.സി ഏകദിനടീമില്‍ ഇന്ത്യയുടെ നാല് താരങ്ങളാണ് ഇടം നേടിയത്. കോഹ്‌ലി നായകനായുള്ള ടീമില്‍ രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ജസപ്രീത് ബുംറ എന്നിവരാണ് മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. റിഷഭ് പന്തും ബുംറയുമാണ് കോഹ്‌ലിക്ക് പുറമെയുള്ള ഇന്ത്യന്‍ പ്രാതിനിധ്യം.

ഐ.സി.സി ടെസ്റ്റ് ടീം ( ബാറ്റിംഗ് ഓര്‍ഡര്‍ ക്രമത്തില്‍)

ടോം ലാഥം (ന്യൂസിലാന്റ്)

ദിമുത് കരുണരത്‌ന (ശ്രീലങ്ക)

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്റ്)

വിരാട് കോഹ്‌ലി ( ഇന്ത്യ) ക്യാപ്റ്റന്‍

ഹെന്റി നിക്കോളാസ് (ന്യൂസിലാന്റ്)

ഋഷഭ് പന്ത് (ഇന്ത്യ) വിക്കറ്റ് കീപ്പര്‍

ജേസണ്‍ ഹോള്‍ഡര്‍ (വിന്‍ഡീസ്)

കഗീസോ റബാദ (ദക്ഷിണാഫ്രിക്ക)

നഥാന്‍ ല്യോണ്‍ (ഓസ്‌ട്രേലിയ)

ജസ്പ്രീത് ബുംറ (ഇന്ത്യ)

മുഹമ്മദ് അബ്ബാസ് (പാകിസ്താന്‍)

ഐ.സി.സി ഏകദിന ടീം

രോഹിത് ശര്‍മ്മ (ഇന്ത്യ)

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)

വിരാട് കോഹ്‌ലി (ഇന്ത്യ) ക്യാപ്റ്റന്‍

ജോ റൂട്ട് (ഇംഗ്ലണ്ട്)

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്റ്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട് ) വിക്കറ്റ് കീപ്പര്‍

മുസ്താഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

കുല്‍ദീപ് യാദവ് (ഇന്ത്യ)

ജസ്പ്രീത് ബുംറ (ഇന്ത്യ)