ഒക്ടോബര്‍ മാസത്തിലെ മെന്‍സ് പ്ലെയര്‍ ഓഫ് ദി മന്ത് നോമിനികളെ പ്രഖ്യാപിച്ച് ഐ.സി.സി. സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്, ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ, ന്യൂസിലാന്‍ഡ് യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര എന്നിവരാണ് നോമിനേഷനില്‍ ഇടം നേടിയത്.
ഏകദിന ലോകകപ്പില്‍ ഈ മൂന്ന് താരങ്ങളും ഏറ്റവും മിന്നും ഫോമിലാണ് കളിക്കുന്നത്.
ICC Men’s & Women’s Player of the Month nominees for October. pic.twitter.com/R9EyVHAuKe
— STUMP STORIES (@TheStumpstories) November 7, 2023
Nominees for ICC Men’s Player of the Month in October:
– Jasprit Bumrah.
– Quinton de Kock.
– Rachin Ravindra. #AUSvAFG #JaspritBumrah pic.twitter.com/ZgMDxWiDxt— Cricketwala.in (@Cricketwala22) November 7, 2023
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡി കോക്ക് തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ലോകകപ്പാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് താരം. ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് ഡികോക്ക് സ്വന്തമാക്കിയത്. ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറികള്‍.
ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും 431 റണ്‍സ് നേടിക്കൊണ്ട് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡികോക്ക്. കൂടാതെ വിക്കറ്റ് കീപ്പിങ്ങിലും താരം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിനോടകം തന്നെ പത്ത് ക്യാച്ചുകള്‍ ആണ് ഡികോക്ക് നേടിയത്.
നോമിനേഷനിലുള്ള മറ്റൊരു താരം ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ്. ലോകകപ്പില്‍ കിവീസിനായി മിന്നും പ്രകടനമാണ് ഈ 23കാരന്‍ നടത്തുന്നത്. ഇതിനോടകം മൂന്ന് സെഞ്ച്വറികള്‍ താരം നേടിക്കഴിഞ്ഞു.
അവസാനം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 123 റണ്‍സ് നേടികൊണ്ട് തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് രചിന്‍ നടത്തിയത്. 406 മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളും താരം നേടി. 81.20 ശരാശരിയിലാണ് താരം ബാറ്റ് ചെയ്തത്.
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും മികച്ച ഫോമിലാണ് പന്തറിയുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. 3.91 ആണ് താരത്തിന്റെ ഇക്കൊണമി.
അഫ്ഗാനിസ്ഥാനെതിരെ 39 റണ്‍സ് വിട്ടുനല്‍കി 4 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ബുംറയുടെ മികച്ച പ്രകടനം. ഇന്ത്യയുടെ വിജയങ്ങളില്‍ ബൗളിങ് നിരയില്‍ നിര്‍ണായകമായ പങ്കാണ് ബുംറ വഹിച്ചത്.
സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ആയിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ലോകകപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയന്‍ ഏകദിന പരമ്പരയിലും ഗില്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ ഈ നേട്ടത്തിലെത്തിയത്.
ഒക്ടോബര്‍ മാസത്തിലെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
Content Highlight: ICC announces Men’s Player of the Month nominees for October.