നമ്പര്‍ വണ്‍; ഫീല്‍ഡിങ്ങിലും കോഹ്ലി തന്നെ കേമന്‍
ഐ.സി.സി ഏകദിന ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ലോകകപ്പ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മാത്രമാണ് ഒറ്റ മത്സരം പോലും തോല്‍ക്കാതെ അപരാജിതകുതിപ്പ് നടത്തുന്നത്.
ഇപ്പോഴിതാ ഐ.സി.സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടിക പുറത്ത് വിട്ടു. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച കോഹ്ലി മൂന്ന് ക്യാച്ചുകള്‍ ആണ് നേടിയിട്ടുള്ളത്.
ഇതില്‍ ആദ്യ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ വിരാട് നേടിയ ക്യാച്ച് വളരെ അവിശ്വസനീയമായ ഒന്നായിരുന്നു. ഈ ക്യാച്ചിന് പിന്നാലെ ബെസ്റ്റ് ഫീല്‍ഡര്‍ ഓഫ് ദി മാച്ച് മെഡലും താരം സ്വന്തമാക്കിയിരുന്നു.
ഐ.സി.സിയുടെ ഫീല്‍ഡര്‍മാരുടെ റാങ്കിങ്ങില്‍ 22.30 പോയിന്റാണ് വിരാട് കോഹ്ലിക്കുള്ളത്. ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടും, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.
ഐ.സി.സി ഫീല്‍ഡര്‍മാരുടെ റാങ്കിങ്
വിരാട് കോഹ്ലി (ഇന്ത്യ) – 22.30
ജോ റൂട്ട് (ഇംഗ്ലണ്ട്) – 21.73
ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 21.32
ഡെവണ്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്) – 15.54
ഷദാബ് ഖാന്‍ (പാകിസ്ഥാന്‍) – 15.13
ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ) – 15
റഹ്‌മത്ത് ഷാ (അഫ്ഗാനിസ്ഥാന്‍) – 13.77
മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലാന്‍ഡ്) – 13.28
ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍) – 13.01
ഇഷന്‍ കിഷന്‍ (ഇന്ത്യ) – 13
Content Highlight: ICC annouced the best fielding rank of the World Cup.