നടന്‍ എന്ന നിലയിലും മമ്മൂട്ടിയുടെ സഹോദരന്‍ എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പരിചിതനാണ് ഇബ്രാഹിംകുട്ടി. തന്റെ പിതാവ് വളരെ സുന്ദരനായ ഒരു മനുഷ്യനായിരുന്നെന്ന് പറയുകയാണ് അദ്ദേഹം. ഒരു സുന്ദര പുരുഷനെന്ന് പറയുമ്പോള്‍ അയാള്‍ എങ്ങനെയാകുമോ, അങ്ങനെയായിരുന്നു തന്റെ പിതാവെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ ‘എന്നേക്കാളും എന്റെ വാപ്പച്ചിയേക്കാളും ഇന്‍ക്രെഡിബ്‌ളി ഹാന്‍സമായ ആളാണ് വാപ്പച്ചിയുടെ വാപ്പ’ എന്ന് പറഞ്ഞിരുന്നു. സില്ലിമോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുട്ടി.
ദുല്‍ഖര്‍ പറഞ്ഞത് സത്യമാണെന്നും സംവിധായകന്‍ ജോഷി തന്റെ പിതാവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ നീയൊന്നും ഒന്നും അല്ലെന്നായിരുന്നു ജോഷി പറഞ്ഞതെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു.
‘അന്ന് ദുല്‍ഖര്‍ പറഞ്ഞതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ചോദിച്ചാല്‍, അതാണ് സത്യം (ചിരി). വാപ്പ വളരെ സുന്ദരനായ ഒരു മനുഷ്യനായിരുന്നു. ഒരു സുന്ദര പുരുഷന്‍ എന്ന് പറയുമ്പോള്‍ അയാള്‍ എങ്ങനെയാകുമോ, അയാളുടെ സ്വഭാവം എങ്ങനെയാകുമോ അങ്ങനെയായിരുന്നു വാപ്പ.
വളരെ സോഫ്റ്റായിട്ടുള്ള മനുഷ്യനായിരുന്നു വാപ്പ. ആറരടി രണ്ടിഞ്ച് പൊക്കമായിരുന്നു അദ്ദേഹത്തിന്. നല്ല വെളുത്ത ശരീരമായിരുന്നു. നല്ല ഹെയറിയായ ബോഡിയും കട്ടി മീശയുമായിരുന്നു. നല്ല ഭംഗിയുള്ള മനുഷ്യനായിരുന്നു.
സംവിധായകന്‍ ജോഷിയേട്ടന്‍ വാപ്പയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങേരെങ്ങാനും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ നീയൊന്നും ഒന്നും അല്ലെന്നായിരുന്നു അദ്ദേഹം എന്നോടും ഇച്ചാക്കയോടുമെല്ലാം പറഞ്ഞിരുന്നത്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.
Content Highlight: Ibrahimkutty Talks About His Father And Joshiy