ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലാണ്. ആദ്യ ടെസ്റ്റില്‍ 198 റണ്‍സിന് അഫ്ഗാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന ബാറ്റ് ചെയ്ത ശ്രീലങ്ക 439 റണ്‍സാണ് നേടിയത്.
രണ്ടാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ മിന്നും പ്രകടനത്തിലാണ് ടീം മികച്ച സ്‌കോറില്‍ എത്തിയത്. 217 പന്തില്‍ 11 ബൗണ്ടറികളടക്കം 101 റണ്‍സാണ് താരം അടിച്ചെടുത്തത്. 46.54 എന്ന സ്‌ട്രൈക്ക റേറ്റിലാണ് താരം സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റല്‍ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.
136 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളടക്കം 47 റണ്‍സ് നേടിയ നൂര്‍ അലി പുറത്തായതോടെ സദ്രാന്‍ താളം കണ്ടെത്തുകയായിരുന്നു. ശേഷം ഇറങ്ങിയ റഹ്‌മത് ഷാ 98 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറികളടക്കം 46 റണ്‍സ് നേടിയിട്ടുണ്ട്.
മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ സദ്രാനും റഹ്‌മത് ഷായുമാണ് ഉള്ളത്. ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ അസിത ഫെര്‍ണാഡൊ 13 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 30 റണ്‍സ് വഴങ്ങിയാണ് നൂറിന്റെ വിക്കറ്റ് നേടിയത്.
നിലവില്‍ ശ്രീലങ്ക ഉയര്‍ത്തിയ സ്‌കോര്‍ പിന്നിടാന്‍ 42 റണ്‍സ് കൂടെ അഫ്ഗാനിസ്ഥാന്‍ നേടേണ്ടതുണ്ട്. എന്നാല്‍ അതിന് ശേഷം മികച്ച ലീഡ് കണ്ടെത്താന്‍ അഫ്ഗാനിസ്ഥാന് കഴിയുമോ എന്ന് കണ്ടറിയണം.
ശക്തമായ ശ്രീലങ്കന്‍ ബൗളിങ് പ്രതിരോധിക്കുന്നത് ഏറെ ദുഷ്‌കരമാണ്. ലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ പ്രഭത് ജയസൂര്യ വിക്കറ്റൊന്നും നേടിയില്ലെങ്കിലും 32 ഓവറില്‍ ഒമ്പത് മെയ്ഡനാണ് സ്വന്തമാക്കിയത്. താരം 2.06 എന്ന ഇക്കണോമിയിലാണ് 66 റണ്‍സ് വിട്ട്‌കൊടുത്ത്.
Content Highlight: Ibrahim Zadran scored a century against Sri Lanka